‘ദ റെഡ് ബലൂൺ’ ഷോർട്ട് ഫിലിമിന്റെ ആദ്യപ്രദർശനം നടന്നു
text_fieldsമനാമ: ബഹ്റൈനിലെ പ്രവാസി കലാ പ്രവർത്തകർ അണിയിച്ചൊരുക്കിയ ‘ദ റെഡ് ബലൂൺ’ ഷോർട്ട് ഫിലിമിന്റെ ആദ്യ പ്രദർശനം ദാന മാൾ എപ്പിക്സ് സിനിമയിൽ റിലീസ് ചെയ്തു. പി.വി. രാധാകൃഷ്ണപ്പിള്ള (ബഹ്റൈൻ കേരള സമാജം പ്രസിഡന്റ്), ഫ്രാൻസിസ് കൈതാരത്ത് (ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ), പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനെല്ലത്ത്, ഇ.വി. രാജീവൻ (മാധ്യമ പ്രവർത്തകൻ), ചലച്ചിത്ര പ്രവർത്തകരായ പ്രകാശ് വടകര, ജയ മേനോൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
കുട്ടിസാറ എന്റർടൈൻമെന്റിന്റെ ബാനറിൽ അണിയിച്ചൊരുക്കിയ ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് വികാസ് സൂര്യയും ലിജിൻ പോയിലും ചേർന്നാണ്. സസ്പെൻസ് ത്രില്ലർ ആയ ദ റെഡ് ബലൂൺ ബഹ്റൈനിലാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പ്രീയ ലിജിൻ ആണ് പ്രൊഡ്യൂസർ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഷാജി പുതുക്കുടി, ഷംന വികാസ്, സാദിഖ്, കുട്ടി സാറ, ധനേഷ്, ജോസ്ന, ബിസ്റ്റിൻ, പ്രശോബ്, സിംല, രമ്യ ബിനോജ്, ജെൻസൺ, ജെസ്സി, ദീപക് തണൽ, സൂര്യദേവ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഈ ചിത്രത്തിന്റെ ടെക്നിക്കൽ സൈഡിൽ വർക്ക് ചെയ്തവരെല്ലാം സിനിമ ഫീൽഡിലുള്ളവർ ആയതിനാൽ നല്ല പ്രതികരണംതന്നെയാണ് പ്രേക്ഷകരിൽനിന്ന് കിട്ടിക്കൊണ്ടിരിക്കുന്നത്. ആദ്യ പ്രദർശനം വൻ വിജയം ആയതിനാൽ ‘ദ റെഡ് ബലൂൺ’ വരുന്ന വെള്ളിയാഴ്ച വീണ്ടും ദാന മാൾ എപിക്സ് സിനിമയിൽ പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

