സ്റ്റാർസ് ഇൻ ദ ഡാർക്ക്നെസിന്റെ ആദ്യ പ്രദർശനം എപിക്സ് തിയറ്ററിൽ നടന്നു
text_fieldsസ്റ്റാർസ് ഇൻ ദ ഡാർക്ക്നെസിന്റെ പ്രദർശന ഉദ്ഘാടന വേളയിൽനിന്ന്
മനാമ: ബഹ്റൈനിൽ പൂർണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്- ത്രീഡി സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ആദ്യ ഹ്രസ്വ ചിത്രമായ സ്റ്റാർസ് ഇൻ ദ ഡാർക്നസ് മനാമയിലെ എപിക്സ് തിയറ്ററിൽ പ്രദർശിപ്പിച്ചു. എടത്തൊടി ഫിലിംസിന്റെ ബാനറിലാണ് സിനിമ നിർമിച്ചത്.
കോൺവെക്സ് ആണ് ലോഞ്ച് പാർട്ണർ. റിലീസിന്റെ ഭാഗമായി ചലച്ചിത്ര സീരിയൽ നടനും സംവിധായകനുമായ എം.ആർ ഗോപകുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ പ്രവാസിയായ ഗായികയും എഴുത്തുകാരിയും കലാകാരിയുമായ ലിനി സ്റ്റാൻലി രചനയും തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ റേഡിയോ, ടെലിവിഷൻ, സ്റ്റേജ് ഷോ എന്നിവയുടെ അവതാരകനും നാടക, ചലച്ചിത്ര നടനുമായ ബഹ്റൈൻ പ്രവാസി വിനോദ് നാരായണൻ, സോഷ്യൽ മീഡിയയിൽ സജീവമായ സമിത എന്നിവർ മുഖ്യ വേഷങ്ങൾ ചെയ്തു.
റിലീസിനോട് അനുബന്ധിച്ച് ഇന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇടത്തൊടി ഭാസ്കരൻ, പി.വി രാധാകൃഷ്ണ പിള്ള, ലിനി സ്റ്റാൻലി, അജിത്ത് നായർ, വിനോദ് നാരായണൻ, ജേക്കബ് ക്രിയേറ്റിവ് ബീസ്, സ്റ്റാൻലി തോമസ്, വിനോദ് ആറ്റിങ്ങൽ എന്നിവർ പങ്കെടുത്തു. പ്രവീൺ കൃഷ്ണ അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

