ബഹ്റൈനിൽ ആദ്യത്തെ ‘ഖുദ്ഹ ജൂനിയർ‘ യുവജന പരിശീലന ക്യാമ്പിന് തുടക്കമായി
text_fieldsക്യാമ്പിൽ പരിശീലനം നടത്തുന്ന കുട്ടികൾ
മനാമ: എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ ആദ്യത്തെ ‘ഖുദ്ഹ ജൂനിയർ’ യുവജന പരിശീലന ക്യാമ്പിന് തുടക്കമായി. നാഷണൽ സെക്യൂരിറ്റി അഡ്വൈസറും റോയൽ ഗാർഡ് കമാൻഡറുമായ ലഫ്റ്റനന്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദ്ദേശപ്രകാരമാണ് ക്യാമ്പ്. രജിസ്റ്റർ ചെയ്ത 2,000 പേരിൽ ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 500 പേരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. ഇവരെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു വിവിധ പരിശീലന പരിപാടികൾ നൽകും.
ഷൂട്ടിംഗ്, ശാരീരികക്ഷമത, ടാക്റ്റിക്കൽ പരിശീലനങ്ങൾ, ജലജീവിതവുമായി ബന്ധപ്പെട്ട പരിശീലനങ്ങൾ, ഒഴിപ്പിക്കൽ നടപടികൾ, ക്ലൈംബിംഗ്, ലോജിസ്റ്റിക്സ് എന്നിവയുൾപ്പെടെ ശാരീരികവും മാനസികവുമായ മികവ് വളർത്തുന്ന വിവിധ ഘട്ടങ്ങൾ ക്യാമ്പിലുണ്ട്.
ഇതിനുപുറമെ, 2 മുതൽ 9 വയസ്സുവരെയുള്ള കുട്ടികൾക്കായി സുരക്ഷിതമായ രീതിയിൽ തയാറാക്കിയ പ്രത്യേക കളിക്കളങ്ങളും ട്രഞ്ച് ഏരിയകളും ഇവിടെ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഒരു മിലിട്ടറി മ്യൂസിയം, ഖുദ്ഹ ഷോപ്പ്, ഖുദ്ഹ മജ്‌ലിസ്, ഡൈനിങ് ഏരിയ എന്നിവയും ക്യാമ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. വൈകുന്നേരങ്ങളിൽ ക്യാമ്പ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
റസ്ലിങ് പ്രദർശനങ്ങൾ, സംഗീതപരിപാടികൾ, വിവിധ പ്രായത്തിലുള്ളവർക്കായുള്ള ഖദിഹ മത്സരങ്ങൾ തുടങ്ങി നിരവധി വിനോദ പരിപാടികളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
വരും ആഴ്ചകളിലും ക്യാമ്പിന്റെ പരിശീലന-വിനോദ പരിപാടികൾ തുടരുന്നതാണ്. യുവാക്കളിൽ അച്ചടക്കം, കൂട്ടായ്മ, ആത്മവിശ്വാസം എന്നിവ വളർത്തുന്നതിനൊപ്പം മുഴുവൻ കുടുംബത്തിനും ഒരേസമയം വിജ്ഞാനപ്രദവും വിനോദപരവുമായ ഒരു അനുഭവമായിരിക്കും ഈ ക്യാമ്പ് സമ്മാനിക്കുക.
ക്യാമ്പിൽ പരിശീലനം നടത്തുന്ന കുട്ടികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

