ധനകാര്യ മന്ത്രിയും ഇന്ത്യൻ അംബാസഡറും കുടിക്കാഴ്ച നടത്തി
text_fieldsധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയും കുടിക്കാഴ്ച നടത്തുന്നു
മനാമ: ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി കൂടിക്കാഴ്ച നടത്തി. നയതന്ത്ര ദൗത്യത്തിൽ അംബാസഡർക്ക് അദ്ദേഹം എല്ലാ ഭാവുകങ്ങളും നേർന്നു. ധനകാര്യ, വ്യാപാര മേഖലകളിൽ ഇന്ത്യയും ബഹ്റൈനും തമ്മിൽ സഹകരണം വർധിച്ചുവരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചെപ്പെടുത്തേണ്ടതിെൻറ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കൂടുതൽ നിക്ഷേപ അവസരങ്ങൾക്കുള്ള സാധ്യതകളും വിലയിരുത്തി. പൊതു താൽപര്യമുള്ള വിഷയങ്ങളും ആഗോള സാമ്പത്തിക രംഗത്തെ സംഭവ വികാസങ്ങളും ഇരുവരും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

