അഞ്ചാമത് ശൈഖ് നാസർ ബിൻ ഹമദ് സൈക്ലിങ് ടൂർ സമാപിച്ചു
text_fieldsഅഞ്ചാമത് ശൈഖ് നാസർ ബിൻ ഹമദ് സൈക്ലിങ് ടൂറിൽ നിന്ന്
മനാമ: ബഹ്റൈൻ രാജാവിന്റെ മാനുഷിക കാര്യങ്ങൾക്കും യുവജന കാര്യങ്ങൾക്കുമുള്ള പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടന്ന അഞ്ചാമത് നാസർ ബിൻ ഹമദ് അമച്വർ സൈക്ലിങ് ടൂർ (നാസർ ബിൻ ഹമദ് ഹോബീയിസ്റ്റ് സൈക്ലിങ് ടൂർ) ആവേശോജ്ജ്വലമായി സമാപിച്ചു.
കായിക മനോഭാവവും മികവും വിളിച്ചോതുന്ന സൗഹൃദപരമായ മത്സരത്തിന്റെയും വലിയ ആവേശത്തിന്റെയും അന്തരീക്ഷത്തിലാണ് ടൂർ പൂർത്തിയായത്. ബഹ്റൈൻ സൈക്ലിങ് അസോസിയേഷനും ഫആലിയാത്ത് കമ്പനിയും ചേർന്ന് നടത്തിയ ടൂർ സംഘാടനമികവുകൊണ്ടും ശ്രദ്ധേയമായി. ബഹ്റൈനിലെ കായികരംഗത്തെ പിന്തുണയ്ക്കുന്നതിനും സാമൂഹിക പങ്കാളിത്ത സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ നടത്തുന്ന ശ്രമങ്ങളുടെ കിരീട നേട്ടമാണ് ടൂറിന്റെ ഈ വൻ വിജയം.
ബഹ്റൈൻ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള സൈക്കിൾ യാത്രികരുടെ വലിയ പങ്കാളിത്തം ഈ ഇവൻറിനുണ്ടായിരുന്നു. ടൂറിന്റെ അവസാനദിവസം പുരുഷന്മാർ, സ്ത്രീകൾ, ഭിന്നശേഷിക്കാർ, കുട്ടികൾ എന്നിവർക്കായുള്ള മത്സരങ്ങളും ഉൾപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

