സമസ്ത ഉമ്മുൽ ഹസം ഏരിയ കുടുംബസംഗമം ശ്രദ്ധേയമായി
text_fieldsസമസ്ത ഉമ്മുൽ ഹസം ഏരിയ കുടുംബസംഗമം
മനാമ: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര സമ്മേളന പ്രചാരണാർഥം സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മുൽഹസം ഏരിയയിൽ കുടുംബസംഗമം സംഘടിപ്പിച്ചു. സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ബഹ്റൈൻ സന്ദർശിക്കുന്നതിന്റെ പ്രചാരണാർഥമാണ് പരിപാടി സംഘടിപ്പിച്ചത്.
ഉമ്മുൽഹസം ഏരിയ പ്രസിഡന്റ് നസീർ കുറ്റ്യാടി അധ്യക്ഷതവഹിച്ച പരിപാടി സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് ഉദ്ഘാടനംചെയ്തു. മുസ്തഫ ഹുദവിയുടെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ, കോഓഡിനേറ്റർ ബഷീർ ദാരിമി ആമുഖഭാഷണം നടത്തി. മദ്റസ വിദ്യാർഥി മുഹമ്മദ് മഹാസിൻ ഖിറാഅത്ത് നിർവഹിച്ചു. സമസ്തയുടെ നാൾവഴികൾ എന്ന വിഷയത്തിൽ അസ്ലം ഹുദവി കണ്ണാടിപ്പറമ്പ് വിഷയാവതരണം നടത്തി. സംഗമത്തിൽ സമസ്ത ബഹ്റൈൻ കേന്ദ്ര നേതാക്കളായ ജനറൽ സെക്രട്ടറി ഇസ്മാഈൽ പയ്യന്നൂർ, ഓർഗനൈസിങ് സെക്രട്ടറി മജീദ് ചോലക്കോട് എന്നിവർ സംസാരിച്ചു. ഉസ്മാൻ മൗലവി വയനാട്, ഹമീദ് പെരിങ്ങത്തൂർ, ഹംസ, ഹനീഫ മോളൂർ, ശുഹൈബ് മട്ടമ്മൽ, ജബ്ബാർ മാട്ടൂൽ, അർഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സുലൈമാൻ മൗലവി സ്വാഗതവും ശംസീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

