കുടുംബ സൗഹൃദവേദി ദേശീയദിനം ആഘോഷിച്ചു
text_fieldsകുടുംബ സൗഹൃദവേദി ദേശീയദിനം ആഘോഷത്തിൽനിന്ന്
മനാമ: കുടുംബ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈെൻറ 50ാമത് ദേശീയദിനാഘോഷം സൽമാനിയ സെഖയാ റസ്റ്റാറൻറിൽവെച്ച് നടത്തി. ഈ രാജ്യവും ഭരണാധികാരികളും പ്രവാസികളോട് കാണിക്കുന്ന സ്നേഹത്തിനും കരുതലിനും പങ്കെടുത്തവർ നന്ദി പറഞ്ഞു. കുടുംബ സൗഹൃദവേദി പ്രസിഡൻറ് ജേക്കബ് തേക്കുതോട് അധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ സ്കൂൾ മുൻ സെക്രട്ടറിയും എഴുത്തുകാരിയുമായ ഷെമിലി പി. ജോൺ മുഖ്യസന്ദേശം നൽകി.
സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി, മഹാത്മ ഗാന്ധി കൾചറൽ ഫോറം പ്രസിഡൻറ് പോൾ സെബാസ്റ്റ്യൻ, കുടുംബ സൗഹൃദവേദി രക്ഷാധികാരി അജിത് കുമാർ, വി.സി. ഗോപാലൻ, ഗണേശ് കുമാർ, വനിതവേദി പ്രസിഡൻറ് മിനി മാത്യു, സബർമതി കൾചറൽ ഫോറം പ്രസിഡൻറ് അജി പി. ജോയ്, ഒ.ഐ.സി.സി പാലക്കാട് ജില്ല സെക്രട്ടറി സൽമാൻ ഫാരിസ്, മഹാത്മ ഗാന്ധി കൾചറൽ ഫോറം സെക്രട്ടറി വിനോദ് ദാനിയേൽ തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി എബി തോമസ് സ്വാഗതവും ജ്യോതിഷ് പണിക്കർ നന്ദിയും പറഞ്ഞു. പരിപാടികൾക്ക് സൈറ പ്രമോദ്, സന്തോഷ് കുറുപ്പ്, സുനീഷ് കുമാർ, ജോൺസൺ, പ്രമോദ്, മണിക്കുട്ടൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

