ദുരിതബാധിതരെ ചേർത്തുപിടിക്കാൻ പ്രവാസി സമൂഹം മുന്നിട്ടിറങ്ങണം -സുബൈർ കണ്ണൂർ
text_fieldsചൂരൽമലയിലെ വെള്ളാർമല ജി.വി.എച്ച്.എസ്.എസ് ഉരുൾപൊട്ടലിൽ തകർന്നപ്പോൾ
മനാമ: വയനാട്ടിലെ ഹൃദയഭേദകമായ ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട ജനതയെ ചേർത്തുപിടിക്കേണ്ട ഉത്തരവാദിത്തം പ്രവാസികളായ നമുക്കേവർക്കുമുണ്ടെന്ന് ലോകകേരള സഭാംഗം സുബൈർ കണ്ണൂർ. 2018ലെ മഹാപ്രളയത്തിൽ മലയാളിക്ക് താങ്ങും തണലുമായി നിലകൊണ്ട പ്രവാസി സമൂഹം കേരള സർക്കാറിനോടൊപ്പം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ അഭ്യർഥിച്ചു.
ദുരിതബാധിതർക്ക് അടിയന്തര സഹായം എത്തിക്കുന്നതിനും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും വ്യക്തികളുടെയും സഹായം അനിവാര്യമാണ്. അത്തരം ഇടപെടലുകൾ എകോപിപ്പിക്കുന്നതിനു ബഹ്റൈനിലെ മുഴുവൻ സാമൂഹിക സംഘടനാ ഭാരവാഹികളും മുന്നിട്ടിറങ്ങണം. സാമ്പത്തിക സഹായം നൽകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് ഉപയോഗപ്പെടുത്താവുന്നതാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

