ഒടുവിൽ ‘കൈ’ വിട്ടു
text_fieldsബഹ്റൈൻ ടീം
മനാമ: പത്താമത് അറബ് പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിലെ അവസാന അങ്കത്തിൽ വിട്ടൊഴിയാൻ ഒരുക്കമല്ലാത്ത രണ്ട് കരുത്തർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കാണികൾക്ക് ലഭിച്ചത് The exciting final of the 10th Arab Men's Handball Championship. അങ്കത്തിനൊടുവിൽ നേരിയ പോയന്റ് വ്യത്യാസത്തിൽ ഖത്തറിന് കിരീടം. തൊടുത്തുവിട്ട ബഹ്റൈന്റെ പ്രതീക്ഷയുടെ ബാളുകളെ തടഞ്ഞുനിർത്തി കനത്ത പോരാട്ടവീര്യം കാണിച്ചാണ് ഖത്തർ കിരീടം സ്വന്തമാക്കിയത്. 25-22 എന്ന സ്കോറിലാണ് ഖത്തറിന്റെ ജയം. കുവൈത്തിലെ ശൈഖ് സാൽ അൽ അബ്ദുല്ല സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി അവസാനിച്ചപ്പോൾ സ്കോർനില 12-11 എന്ന നിലയിൽ കരുത്തോടെ നിലനിന്നു. രണ്ടാം പകുതിയിൽ ലീഡുയർത്താൻ ബഹ്റൈൻ പലതവണ ശ്രമിച്ചെങ്കിലും ഖത്തർ പ്രതിരോധം അതെല്ലാം വിഫലമാക്കുകയായിരുന്നു. ലീഡ് വിട്ടുകൊടുക്കാൻ ഒരുക്കമല്ലാതിരുന്ന ഖത്തർ ഒടുവിൽ മൂന്ന് പോയന്റിന്റെ വ്യത്യാസത്തിൽ കിരീടം സ്വന്തമാക്കുകയായിരുന്നു. ബഹ്റൈന്റെ ഹുസൈൻ അൽ സൈദിനെയാണ് ടൂർണമെന്റിലെ ബെസ്റ്റ് പ്ലേ മേക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.
മുഹമ്മദ് ഹബീബിനെ മികച്ച ലെഫ്റ്റ് ബാക്കായും ഹസൻ മിർസയെ റൈറ്റ് ബാക്കായും തിരഞ്ഞെടുത്തു. മൂന്നാം സ്ഥാനത്തിനായി നടന്ന മത്സരത്തിൽ ഈജിപ്തിനെ 29-25 ന് പരാജയപ്പെടുത്തി കുവൈത്ത് കിരീടം സ്വന്തമാക്കി.
മത്സരത്തിന്റെ ആദ്യപകുതി സമനിലയിൽ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ ശക്തമായ പ്രകടനം കാഴ്ചവെച്ചാണ് കുവൈത്ത് വിജയം ഉറപ്പാക്കിയത്. അഞ്ചുമുതൽ ഒമ്പതുവരെയുള്ള സ്ഥാനങ്ങൾക്കായുള്ള പ്ലേസ്മെന്റ് മത്സരങ്ങളിൽ ടുണീഷ്യ, യു.എ.ഇയെ പരാജയപ്പെടുത്തി. ഇറാഖ് ടീം മൊറോക്കോയെയും പരാജയപ്പെടുത്തി. ഈ മാസം അഞ്ചിന് കുവൈത്തിൽ ആരംഭിച്ച ചാമ്പ്യൻഷിപ്പിൽ കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, ഇറാഖ്, ഈജിപ്ത്, ടുണീഷ്യ, മൊറോക്കോ എന്നീ ഒമ്പത് രാജ്യങ്ങൾ പങ്കെടുത്തിരുന്നു.
ഗാലറിയെ ധന്യമാക്കി ശൈഖ് ഖാലിദ്
മനാമ: കുവൈത്തിൽ നടന്ന അറബ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ് ഫൈനൽ കാണാനെത്തി ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ. ബഹ്റൈൻ താരങ്ങൾക്ക് പ്രചോദനമായിരുന്നു ഗാലറിയിലെത്തിയ ശൈഖ് ഖാലിദ്.
പരാജയപ്പെട്ടെങ്കിലും ബഹ്റൈൻ ടീമിന്റെ പ്രകടനത്തെയും പോരാട്ടവീര്യത്തെയും ശൈഖ് ഖാലിദ് അഭിനന്ദിച്ചു. പ്രധാന കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ കുവൈത്തിന്റെ മികവിനെയും ട്രാക്ക് റെക്കോഡിനെയും ശൈഖ് ഖാലിദ് പ്രശംസിച്ചു. കൂടാതെ മേഖലയിലാകെ കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കുവൈത്ത് ഹാൻഡ്ബാൾ ഫെഡറേഷനും അറബ് ഹാൻഡ്ബാൾ ഫെഡറേഷനും നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
ഗാലറിയിലിരുന്ന് മത്സരം വീക്ഷിക്കുന്ന ശൈഖ് ഖാലിദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

