Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവധിക്ക് നാട്ടിൽ പോയ സമയം തൊഴിൽ കരാർ റദ്ദുചെയ്യാൻ പാടില്ല

text_fields
bookmark_border
അവധിക്ക് നാട്ടിൽ പോയ സമയം തൊഴിൽ കരാർ റദ്ദുചെയ്യാൻ പാടില്ല
cancel

ചോദ്യം: ഞാൻ ജോലി ചെയ്തിരുന്ന സൂപ്പർ മാർക്കറ്റിൽ നിന്ന് ആരോഗ്യ പ്രശ്നം കാരണം നാട്ടിൽ പോയി ചികിത്സിക്കാൻ റിസൈൻ ലെറ്റർ നൽകിയിരുന്നു. എന്നാൽ അത് അവർ സ്വീകരിക്കാതെ ട്രീറ്റ്മെന്‍റ് ചെയ്ത് വന്ന് തിരികെ ജോലിയിൽ കയറൂ വിസ റദ്ദാക്കില്ല എന്ന് പറഞ്ഞു. പക്ഷേ തിരികെ വന്നപ്പോൾ അവർ പുറത്താക്കിയതായി അറിയിച്ചു. ശേഷം ഞാൻ ഇൻഡെമിനിറ്റി അപേക്ഷിക്കുകയും അതിന്റെ ഭാഗമായി എനിക്ക് എസ്.ഐ.ഒയിൽ പൂർണമായ പണം കിട്ടിയതും ഇല്ല. കൂടാതെ എന്‍റെ ലീവ് കാലാവധിയിലെ വിസ, ഗോസി, ഇൻഡെമിനിറ്റി എന്ന ഇനത്തിൽ ഒരു തുക കമ്പനി ഈടാക്കുകയും ചെയ്തിരുന്നു. ഇതിന് നിയമനടപടി സ്വീകരിക്കാൻ പറ്റുമോ.

ഉത്തരം: ഇവിടുത്തെ തൊഴിൽ നിയമപ്രകാരം തൊഴിലുടമ സമ്മതിച്ചു നൽകിയ അവധിക്ക് നാട്ടിൽ പോയതാണെങ്കിൽ ആ സമയം തൊഴിൽ കരാർ റദ്ദുചെയ്യാൻ പാടില്ല. അതുപോലെ അവധി കഴിഞ്ഞു മടങ്ങി വന്നപ്പോഴാണ് കരാർ റദ്ദു ചെയ്തതെങ്കിൽ തൊഴിൽ നിയമപ്രകാരം എല്ലാ നടപടിക്രമങ്ങളും പാലിക്കണം. കുറഞ്ഞത് ഒരു മാസത്തെ നോട്ടീസ് നൽകിയിട്ട് വേണം കരാർ റദ്ദു ചെയ്യാൻ. എൽ.എം.ആർ.എ നിയമ പ്രകാരം വിസ സംബന്ധമായ ഒരു ഫീസും താങ്കളുടെ കൈയിൽ നിന്ന് ഈടാക്കുവാൻ പാടില്ല. എല്ലാ ഫീസും തൊഴിലുടമായാണ് അടക്കേണ്ടത്. താങ്കൾക്ക് അവധി ബാക്കിയില്ലെങ്കിൽ അവധിയുടെ ശമ്പളം ലഭിക്കില്ല. ഈ കാരണങ്ങൾ ഒക്കെ കൊണ്ട് താങ്കൾ ഉടനെ തന്നെ എൽ.എം.ആർ.എയിൽ പരാതി നൽകണം. എൽ.എം.ആർ.എയിൽ പരാതി നൽകുവാൻ പോകുമ്പോൾ എല്ലാ രേഖകളും കൊണ്ടു പോകണം. തൊഴിലുടമയുടെ സി.ആറിന്‍റെ കോപ്പിയും വേണം. എസ്.ഐ.ഒയിൽ തൊഴിലുടമ നൽകിയ തുക മാത്രമേ അവർ തിരികെ നൽകുകയുള്ളൂ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The employment contract cannot be terminated while you are away on vacation
Next Story