തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു
text_fieldsബഹ്റൈൻ കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ച് നടന്ന പരിപാടി
മനാമ: ബഹ്റൈൻ കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ചു. ബഹ്റൈൻ കെ.എം.സി.സി മുൻ സംസ്ഥാന പ്രസിഡൻറ് എസ്.വി. ജലീൽ ഉദ്ഘാടനംചെയ്തു. കൊടുവള്ളി മണ്ഡലം പ്രസിഡൻറ് ഷാജഹാൻ പരപ്പൻപൊയിൽ അധ്യക്ഷതവഹിച്ചു. കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡൻറ് ശംശുദ്ദീൻ വെള്ളികുളങ്ങര മുഖ്യപ്രഭാഷണം നടത്തി.
കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി, ഒ.െഎ.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ് മുഹമ്മദ് ഷമീം നടുവണ്ണൂർ, കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ഫൈസൽ കണ്ടിത്താഴ, രഞ്ജൻ കച്ചേരി, സുമേഷ് അനെരി, രിജിത് എന്നിവർ സംസാരിച്ചു. മണ്ഡലം ട്രഷറർ മൻസൂർ അഹമ്മദ് നരിക്കുനി സ്വാഗതവും ആകടിങ് ജനറൽ സെക്രട്ടറി മുഹമ്മദലി വാവാട് നന്ദിയും പറഞ്ഞു. കാദർ അണ്ടോണ, മുനീർ എരഞ്ഞിക്കോത്ത്, തമീം തച്ചംപൊയിൽ, ഫൈസൽ പാലക്കുറ്റി, അൻവർ സാലിഹ് എന്നിവർ നേതൃത്വം നൽകി.

