Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്രൻഡ്സ് സർഗവേദി...

ഫ്രൻഡ്സ് സർഗവേദി സംഘടിപ്പിച്ച 'ഈദ് മർഅ' ശ്രദ്ധേയമായി

text_fields
bookmark_border
ഫ്രൻഡ്സ് സർഗവേദി സംഘടിപ്പിച്ച ഈദ് മർഅ ശ്രദ്ധേയമായി
cancel
camera_alt

ഫ്ര​ൻ​ഡ്​​സ്​ സ​ർ​ഗ​വേ​ദി സം​ഘ​ടി​പ്പി​ച്ച ‘ഈ​ദ് മ​ർ​അ’ സിം​ല ജാ​സിം ഖാ​ൻ ഉ​ദ്ഘ​ട​നം ചെ​യ്യു​ന്നു

Listen to this Article

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സർഗവേദിയുടെ വനിത വിഭാഗം 'ഈദ് മർഅ' എന്ന പേരിൽ സംഘടിപ്പിച്ച പെരുന്നാൾ പരിപാടി ശ്രദ്ധേയമായി. നടിയും സംവിധായികയുമായ സിംല ജാസിം ഖാൻ ഉദ്ഘാടനം ചെയ്തു. വനിതവിഭാഗം ആക്ടിങ് പ്രസിഡന്‍റ് നദീറ ഷാജി അധ്യക്ഷത വഹിച്ചു.

ഉമ്മുസൽ‍മ, റസിയ പരീത്, ഹേബ ഷക്കീബ്, റുബീന ഫിറോസ് എന്നിവരുടെ മാപ്പിളപ്പാട്ട്, ദിയയും തമന്നയും ചേർന്നവതരിപ്പിച്ച ഫ്യൂഷൻ സോങ്, മലർവാടി കൂട്ടുകാർ അവതരിപ്പിച്ച ഒപ്പന, മെഹറ മൊയ്തീനും സംഘവും അവതരിപ്പിച്ച വട്ടപ്പാട്ട്, ഹേബ ശക്കീബും സംഘവും അവതരിപ്പിച്ച സംഘഗാനം, ജമീല അബ്ദുറഹ്മാൻ, മറിയം എന്നിവരുടെ കവിത, മുഫ്സീറയുടെ കഥ, ടീൻസ് വിഭാഗം കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം എന്നിവ പരിപാടിയുടെ മാറ്റുകൂട്ടി. ജന്നത്ത് നൗഫൽ, മിന്നത്ത് നൗഫൽ എന്നിവരുടെ പ്രാർഥനാഗീതത്തോടെ ആരംഭിച്ച പരിപാടിക്ക് ഫസീല ഹാരിസ് അവതാരികയായി.

ഫാത്തിമ സ്വാലിഹ്, സമീറ നൗഷാദ്, നജ്മ സാദിഖ്, ബുഷ്‌റ റഹീം, ഹസീബ ഇർഷാദ് എന്നിവർ പരിപാടി നിയന്ത്രിച്ചു. വനിത വിഭാഗം സെക്രട്ടറി ഷൈമില നൗഫൽ സ്വാഗതവും കൺവീനർ മെഹറ മൊയ്‌തീൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidsargavedi
News Summary - The 'Eid Mar' organized by Friends Sargavedi was notable
Next Story