ചിത്രരചനമത്സരം ശ്രദ്ധേയമായി
text_fieldsഗ്ലോബൽ തിക്കോടിയൻസ് ഫോറം സംഘടിപ്പിച്ച ചിത്രരചനമത്സരം
മനാമ: അദ്ലിയ ബ്രെയിൻ ക്രാഫ്റ്റ് ഇന്റർനാഷനൽ അക്കാദമിയിൽ ഗ്ലോബൽ തിക്കോടിയൻസ് ഫോറം സംഘടിപ്പിച്ച ചിത്രരചന/കളറിങ് മത്സരം നിറഞ്ഞ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാടകപ്രവർത്തകനും ചിത്രകാരനുമായ ഹരീഷ് മേനോൻ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി രഞ്ജി സത്യൻ, മജീദ് തണൽ, ബ്രെയിൻ ക്രാഫ്റ്റ് ചെയർമാൻ ജോയ് മാത്യു, ബിജു .എൻ എന്നിവർ സംസാരിച്ചു. നൂറിലേറെ മത്സരാർഥികൾ പങ്കെടുത്ത പരിപാടി ഗ്ലോബൽ തിക്കോടിയൻസ് ഫോറം പ്രതിനിധികളായ അഫ്സൽ കെ.പി, ഗോപി, ചന്ദ്രൻ .സി, ജിതേഷ്, സാജിദ് എം.സി, നദീറ മുനീർ, ഹസൂറ അഫ്സൽ, ഷഫീക്, റജുല, ഷമീമ, പ്രജീഷ്, അഞ്ജു, രശ്മിൽ, ഹഫ്സ റഹ്മാൻ, രൂപറാണി, ഇബ്രാഹിം, ഷംസു, ബൈജു, ബിജു എൻ, ജാബിർ എന്നിവരുടെ നേതൃത്വത്തിലാണ് നടന്നത്.
വികാസ് സൂര്യ, നിഷിദ, പ്രജി വി എന്നിവരടങ്ങുന്ന ജഡ്ജിങ് പാനലിന്റെ മേൽനോട്ടത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ കാറ്റഗറിയിൽ നടത്തിയ മത്സരത്തിൽ ആദ്യലക്ഷ്മി മേൽവീട്ടിൽ, ആർദ്ര രാജേഷ്, ഫ്ലാവിയ ലിജ (ജൂനിയർ), ശ്രീഹരി സന്തോഷ്, അനയ്കൃഷ്ണ, ആദിഷ് രാകേഷ് (സബ് ജൂനിയർ), ആൻഡ്രിയ ഷെർവിൻ വിനിഷ്, അഞ്ജന രാജാറം, ദിയ ഷെറീൻ (സീനിയർ) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും പരിപാടിയിൽ പങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടിയോടനുബന്ധിച്ച് ജിജി മുജീബ് നടത്തിയ പാരന്റൈൻ ക്ലാസ് ഏറെ ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

