'ഊരുഭംഗം' നാടകം 16 ന്
text_fieldsമനാമ: ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ ഒരുക്കുന്ന "ഊരുഭംഗം" എന്ന നാടകം ജൂൺ 16 ചൊവ്വാഴ്ച രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും. കോൺവെക്സ് മീഡിയ, ലിസൻ ഇവന്റ്‌സ് എന്നിവരുടെ സഹകരണത്തോടെയാണ് ഈ ദൃശ്യവിരുന്ന് ഒരുക്കുന്നത്. പ്രശസ്ത സംവിധായകൻ വിഷ്ണു നാടകഗ്രാമമാണ് ഈ നാടകം സംവിധാനം ചെയ്യുന്നത്.
'അരേന തിയറ്റർ' എന്ന സവിശേഷമായ സങ്കേതത്തിലൂടെയാണ് നാടകം ആവിഷ്കരിക്കുന്നത് എന്നത് ഇതിന്റെ പ്രധാന പ്രത്യേകതയാണ്. ബഹ്‌റൈനിലെ നാടകവേദികളിൽ സുപരിചിതരായ വിനോദ് വി. ദേവൻ, പ്രശോഭ് വെങ്ങാനൂർ, സൗമ്യ സജിത്, മിജോഷ് മൊറാഴ, പ്രേംജി, വൈശാഖൻ വി. ഗോപാലകൃഷ്ണൻ, ഷുഹൈബ്, ശിശിർ ബാലകൃഷ്ണൻ, രഞ്ജു വർക്കല, ജിമേഷ് പലേരി, അഭിഷേക്, വിദ്യ വൈശാഖ്, സിതാര ശ്രീധരൻ, അഞ്ജന ഗോപാലകൃഷ്ണൻ, അനഘ ശരത്ത്, സിമി അനൂപ്, റോഷിബ ബാലകൃഷ്ണൻ എന്നിവർ അരങ്ങിലെത്തും. നാടക കലയെ സ്നേഹിക്കുന്ന മുഴുവൻ ബഹ്‌റൈൻ മലയാളികളെയും ഈ നാടക സന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബി.കെ.എസ് സ്‌കൂൾ ഓഫ് ഡ്രാമ അറിയിച്ചു. photo "ഊരുഭംഗം" നാടകം അണിയറ പ്രവർത്തകർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

