Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന തീരുമാനം ഉറച്ച ദേശീയ നിലപാട്- എം.പി അൽ നുഐമി

text_fields
bookmark_border
ഒമാനിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന തീരുമാനം ഉറച്ച ദേശീയ നിലപാട്- എം.പി അൽ നുഐമി
cancel
camera_alt

എം.പി അൽ നുഐമി

മനാമ: ഹുർമുസ് കടലിടുക്കിലെ സാഹചര്യം ചർച്ച ചെയ്യാൻ ഒമാനിൽ നടക്കുന്ന മന്ത്രിതല യോഗത്തിൽ പങ്കെടുക്കില്ലെന്ന ബഹ്‌റൈന്റെ തീരുമാനം രാജ്യത്തിന്റെ പരമാധികാരവും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ഉറച്ച ദേശീയ നിലപാടിന്റെ ഭാഗമാണെന്ന് എം.പി ഡോ. അലി ബിൻ മാജിദ് അൽ നുഐമി വ്യക്തമാക്കി. പ്രാദേശിക വിഷയങ്ങളെ ഉത്തമബോധ്യത്തോട് കൂടിയാണ് ബഹ്‌റൈൻ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇറാനുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന് മുമ്പ് അത്തരം കൂട്ടായ്മകളിൽ പങ്കെടുക്കാതിരിക്കുന്നത് തികച്ചും യുക്തിസഹമായ നിലപാടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും പൗരന്മാർക്കും നേരെ മുൻപ് ഇറാനിൽ നിന്നുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, നയതന്ത്രബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് ആദ്യം വേണ്ടത്.

മേഖലയിലെ സമാധാനത്തെയും സംഭാഷണങ്ങളെയും ബഹ്‌റൈൻ എക്കാലത്തും പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ദേശീയ സുരക്ഷയോടും പരമാധികാരത്തോടും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പരസ്പര ബഹുമാനം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ, അയൽപക്ക മര്യാദകൾ പാലിക്കൽ എന്നിവയാണ് ഫലപ്രദമായ പ്രാദേശിക സംഭാഷണങ്ങൾക്ക് അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The decision not to attend the meeting in Oman is a firm national stance - MP Al Nuaimi
Next Story