Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകസ്​റ്റംസ്​ വിഭാഗം 15...

കസ്​റ്റംസ്​ വിഭാഗം 15 കരാറുകളിൽ ഒപ്പുവെച്ചു

text_fields
bookmark_border
കസ്​റ്റംസ്​ വിഭാഗം 15 കരാറുകളിൽ ഒപ്പുവെച്ചു
cancel

മ​നാ​മ: മെ​ച്ച​പ്പെ​ട്ട ക​സ്​​റ്റം​സ്​ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി 15 ക​രാ​റു​ക​ളി​ലൊ​പ്പു​വെ​ച്ച​താ​യി ബ​ഹ്​​റൈ​ൻ ക​സ്​​റ്റം​സ്​ വി​ഭാ​ഗം മേ​ധാ​വി ശൈ​ഖ്​ അ​ഹ്​​മ​ദ്​ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ വ്യ​ക്​​ത​മാ​ക്കി. അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​വും മാ​ന​ദ​ണ്ഡ​വും ഉ​റ​പ്പാ​ക്കാ​നും ക​സ്​​റ്റം​സ്​ ഇ​ട​പാ​ടു​ക​ൾ സു​താ​ര്യ​മാ​ക്കു​ന്ന​തി​നും ഇ​ത്​ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​സ്​​റ്റം​സ്​ സേ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​മാ​യാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചി​ട്ടു​ള്ള​ത്. നാ​ഷ​ന​ൽ കാ​ൾ​ സെൻറ​റു​മാ​യി സ​ഹ​ക​രി​ച്ച്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ രം​ഗ​ത്ത്​ മി​ക​വു​ പു​ല​ർ​ത്താ​ൻ ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ൽ സാ​ധി​ച്ച​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ക​യ​റ്റു​മ​തി, ഇ​റ​ക്കു​മ​തി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക്​ ക്ലി​യ​റ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന കാ​ല​താ​മ​സ​മ​ട​ക്ക​മു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം കാ​ണാ​ൻ​ ഏ​റെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. വ​ൻ​കി​ട ക​മ്പ​നി​ക​ൾ​ക്ക്​ ഒ​ട്ടും താ​മ​സ​മി​ല്ലാ​തെ ക്ലി​യ​റ​ൻ​സ്​ ന​ട​ക്കു​ന്ന​ത്​ വ​ഴി പു​തി​യ ക​മ്പ​നി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ സാ​ധി​ക്കും. സെ​പ്​​റ്റം​ബ​റി​ൽ മാ​ത്രം രാ​ജ്യ​ത്ത്​ ഇ​റ​ക്കു​മ​തി ചെ​യ്​​ത 14,000 ക​ണ്ടെ​യ്​​ന​റു​ക​ൾ ക്ലി​യ​റ​ൻ​സ്​ ന​ട​ത്തി.

നി​യ​മ​വി​രു​ദ്ധ​മാ​യ 475 ക​ണ്ടെ​യ്​​ന​റു​ക​ൾ പി​ടി​കൂ​ടി. 960 ദ​ശ​ല​ക്ഷം ദീ​നാ​റി​െൻറ വ​സ്​​തു​ക്ക​ളാ​ണ്​ ക​ഴി​ഞ്ഞ​മാ​സം ഇ​റ​ക്കു​മ​തി ചെ​യ്​​ത​ത്. ന​വീ​ക​രി​ച്ച സേ​വ​ന​ങ്ങ​ളി​ലൂ​ടെ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ച​ര​ക്കു​നീ​ക്ക​ത്തി​ൽ 40 ശ​ത​മാ​നം ചെ​ല​വു​കു​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
TAGS:bahrain customs 
News Summary - bahrain customs
Next Story