കിരീടാവകാശി ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsകിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ലണ്ടനിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ലണ്ടനിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യവും തമ്മിൽ സ്വതന്ത്ര വ്യാപാര കരാറിനുള്ള സാധ്യതകൾ ഇരുവരും ചർച്ച ചെയ്തു.
അറേബ്യൻ ഗൾഫ് മേഖലയിൽ സുസ്ഥിരതയും പുരോഗതിയും നിലനിർത്തുന്നതിൽ ഇരു രാജ്യവും വഹിക്കുന്ന പങ്ക് കിരീടാവകാശി ചൂണ്ടിക്കാട്ടി. ബഹ്റൈനിലെ യു.കെ നാവിക സേനാ സാന്നിധ്യം മേഖലയിൽ സമാധാനം നിലനിർത്തുന്നതിൽ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

