‘ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്’ പുസ്തകത്തിന്റെ കവർ പ്രകാശനം ചെയ്തു
text_fieldsട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് കവർപേജ് രമേശ് ചെന്നിത്തല കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളക്ക് നൽകി
പ്രകാശനം നിർവഹിക്കുന്നു
മനാമ: സുനിൽ തോമസ് റാന്നി എഴുതുന്ന ആദ്യ പുസ്തകമായ ‘ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സി’ന്റെ കവർ കേരളീയ സമാജത്തിൽ നടന്ന ചടങ്ങിൽ രമേശ് ചെന്നിത്തല സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ളക്ക് നൽകി പ്രകാശനം ചെയ്തു. കെ.പി.സി.സിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയാണ് പ്രസാദകർ. പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്റൈൻ കോഓഡിനേറ്റർ സൈദ് എം.എസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനർ രാജു കല്ലുംപുറം, ഗ്ലോബൽ കമ്മിറ്റി മെംബർ ബിനു കുന്നന്താനം, ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, പ്രിയദർശിനി പത്തനംതിട്ട ജില്ല കോഓഡിനേറ്റർ ബിപിൻ മാടത്തേത്ത് എന്നിവർ സന്നിഹിതരായിരുന്നു.
യാത്രാ അനുഭവത്തോടൊപ്പം യാത്രാ നിർദേശങ്ങളുമായാണ് സുനിൽ തോമസ് പുസ്തകം എഴുതുന്നത്. പത്ത് വർഷത്തിലേറെയായി ബഹ്റൈനിൽ പ്രവാസജീവിതം നയിക്കുന്ന സുനിൽ തോമസ് പത്തനംതിട്ട ജില്ലയിലെ റാന്നി കീക്കൊഴൂർ സ്വദേശിയാണ്. ഭാര്യ ബിൻസി സ്വകാര്യ സ്ഥാപനത്തിൽ നഴ്സായി ഇവിടെ ജോലി ചെയ്യുന്നു. ഇരട്ടക്കുട്ടികളായ ഹർലീൻ, ഹന്ന എന്നിവർ മക്കളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.