രാജ്യത്തിന്റെ നേട്ടങ്ങൾക്കും പുരോഗതിക്കും കാരണം കൂട്ടായ പരിശ്രമങ്ങൾ- കിരീടാവകാശി
text_fieldsകഴിഞ്ഞ ദിവസം ഗുദൈബിയ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽനിന്ന്
മനാമ: രാജ്യത്തിന്റെ നേട്ടങ്ങൾക്കും പുരോഗതിക്കും കാരണം ഗവൺമെന്റ് സംവിധാനങ്ങൾ, സ്വകാര്യ മേഖല, പൗരന്മാർ എന്നിവരടങ്ങിയ ടീം ബഹ്റൈനിന്റെ കൂട്ടായ പരിശ്രമങ്ങളാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. കഴിഞ്ഞ ദിവസം ഗുദൈബിയ കൊട്ടാരത്തിൽ നടന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വിവിധ മേഖലകളിലെ വികസന പുരോഗതിക്ക് ടീം ബഹ്റൈന്റെ സമർപ്പണം തുടർന്നും സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശൂറ കൗൺസിൽ ചെയർമാൻ അലി സാലിഹ് അൽ സാലിഹ്. ശൂറ കൗൺസിൽ അംഗങ്ങൾ, പാർലമെന്റ് അംഗങ്ങൾ, സാമ്പത്തിക കാര്യസമിതി അംഗങ്ങൾ, മറ്റുദ്യോഗസ്ഥർ, ബഹ്റൈൻ ചേംബർ ചെയർമാൻ സമീർ നാസ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. രാജ്യത്തിന്റെ സമഗ്ര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയുടെ ദൃഢനിശ്ചയങ്ങളെയും കിരീടാവകാശി യോഗത്തിൽ എടുത്തുപറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലെ പ്രധാന പങ്കാളിയായി പ്രവർത്തിക്കുന്ന സ്വകാര്യ മേഖലയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെയും ജനങ്ങളുടെയും അഭിവൃദ്ധിക്കായി എക്സിക്യുട്ടിവ്, ലെജിസ്ലേറ്റിവ് അതോറിറ്റികളും സ്വകാര്യ മേഖലകളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലുള്ള കിരീടാവകാശിയുടെ പ്രതിബദ്ധതക്കും വീക്ഷണത്തിനും അലി സാലിഹ് അൽ സാലിഹും ബഹ്റൈൻ ചേംബർ ചെയർമാൻ സമീർ നാസും നന്ദിയും അഭിനന്ദനവുമറിയിച്ചു.
ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, മറ്റുദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

