ഉപതെരഞ്ഞെടുപ്പിനിടയാക്കിയത് കൊള്ളമുതൽ പങ്കുവെക്കുന്നതിലെ തർക്കം -ഒ.ഐ.സി.സി
text_fieldsഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് കൺവെൻഷൻ
മനാമ: പത്തുമാസത്തിനുള്ളിൽ സംസ്ഥാനത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോടിക്കണക്കിന് പണം മുടക്കി ഉപതെരഞ്ഞെടുപ്പിന് സാഹചര്യം ഉണ്ടാക്കിയത് സംസ്ഥാനത്തെ കട്ടുമുടിക്കുന്ന ഇടതുമുന്നണിയിലെ കൊള്ളപ്പണം വീതം വെക്കുന്നതിലെ തർക്കം മൂലമാണെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. പത്തു വർഷക്കാലം മാതൃകാ പിതാവ്-മകൻ ബന്ധം കാത്തുപാലിച്ചിരുന്ന മുഖ്യമന്ത്രിയും അൻവറും തമ്മിലുള്ള കലഹത്തിന്റെ യഥാർഥ കാരണം അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. മലപ്പുറം ജില്ലയെ എല്ലാക്കാലവും അപമാനിക്കാനാണ് സി.പി.എം ശ്രമിച്ചിട്ടുള്ളത്. അത് വിദ്യാഭ്യാസമേഖലയിലെ വിജയം ആണെങ്കിലും അധ്വാനിച്ച് പണം സമ്പാദിച്ചു മാന്യമായ ജീവിതം നയിച്ചാലുമൊക്കെ വിമർശിക്കാൻ മാത്രമേ സി.പി.എം ശ്രമിക്കാറുള്ളൂ. ഇന്ന് കാണുന്ന നിലമ്പൂരിന്റെ വികസനം മുഴുവൻ നടന്നത് ആര്യാടൻ മുഹമ്മദ് നിലമ്പൂരിന്റെ ജനപ്രതിനിധി ആയിരുന്ന കാലത്താണെന്നും നേതാക്കൾ പറഞ്ഞു.
ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് റംഷാദ് അയിലക്കാട് അധ്യക്ഷതവഹിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി രഞ്ജിത്ത് പടിക്കൽ സ്വാഗതവും ട്രഷറർ ബഷീർ തറയിൽ നന്ദിയും പറഞ്ഞു. ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം.എസ്, പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, അഡ്വ. ഷാജി സാമുവൽ, സിൺസൺ ചാക്കോ പുലിക്കോട്ടിൽ, ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നംകുളത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു. ജില്ല ഭാരവാഹികളായ ഷാനവാസ് പരപ്പൻ, മണികണ്ഠൻ, അബൂബക്കർ, സ്വരാജ്, അബ്ദുൽ കരീം, നസീബ കരീം, സബ രഞ്ജിത്, രാജേഷ് വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

