ഗാന്ധിജിയെ മാറ്റിനിർത്തിയുള്ള ഇന്ത്യ ചരിത്ര നിർമാണം ഇന്ത്യൻ ദേശീയതയോടുള്ള വെല്ലുവിളി -പി. ഹരീന്ദ്രനാഥ്
text_fieldsബഹ്റൈൻ നവകേരള സംഘടിപ്പിച്ച പരിപാടിയിൽ ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് മുഖ്യ
പ്രഭാഷണം നടത്തുന്നു
മനാമ: ബഹ്റൈൻ നവകേരള കലാ സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ അപനിർമിക്കപ്പെടുന്ന ചരിത്രം എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു. ചരിത്രകാരൻ പി. ഹരീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. പ്രഭാഷണമികവ് കൊണ്ടും സഹൃദയ പങ്കാളിത്തം കൊണ്ടും പരിപാടി ശ്രദ്ധേയമായി.ഹിന്ദ് സ്വരാജ് വായിക്കാതെ സ്വാതന്ത്ര്യസമര ചരിത്ര പഠനം പൂർണമാകില്ല. ഇത് പഠിക്കാത്തവരാണ് ചരിത്രം വികലമാക്കുന്നത്. ഭരണകൂട താൽപര്യങ്ങൾക്ക് അനുസരിച്ച് ഇന്ത്യാ ചരിത്രം എങ്ങനെ അപനിർമിക്കപ്പെടുന്നു എന്നും ഗാന്ധിയൻ ദർശനങ്ങളുടെ പൊരുൾ പുതിയ കാലത്തെ രാഷ്ട്രീയ വിദ്യാർഥികൾ മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഹരീന്ദ്രനാഥ് പറഞ്ഞു.
നവകേരള സാഹിത്യവേദിയുടെ കോഓഡിനേറ്ററായ എസ്.വി. ബഷീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജോ. സെക്രട്ടറി പ്രശാന്ത് മാണിയത്ത് സ്വാഗതവും സാഹിത്യവേദി കൺവീനർ അനു യൂസഫ് നന്ദിയും പറഞ്ഞു. ചടങ്ങിൽ എഴുത്തുകാരൻ ഡോ. വേണു തോന്നക്കൽ ആശംസയർപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ പ്രതിഭ നേതാക്കളായ ശ്രീജിത്, ജോഷ് മൊറാഴ, മുൻ ഇന്ത്യൻ സ്കൂൾ ജനറൽ സെക്രട്ടറി ഇ.എ. സലിം, സാമൂഹിക പ്രവർത്തകരായ ചെമ്പൻ ജലാൽ, ബാബു കുഞ്ഞിരാമൻ, അഷറഫ് വി.എസ്. വി, ശിവദാസ് പുറമേരി, അനു ബി. കുറുപ്പ്, ഹേമ വിശ്വംഭരൻ തുടങ്ങിയവരും നവകേരളയുടെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ചടങ്ങിൽവെച്ച് ഹരീന്ദ്രനാഥിന്റെ പുതിയ കൃതിയായ മഹാത്മാഗാന്ധി - കാലവും കർമപർവവും 1869-1915 കോപ്പി നവകേരളയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് എൻ.കെ. ജയനും സെക്രട്ടറി എ.കെ. സുഹൈലും ചേർന്ന് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

