കമാൻഡർ ഇൻ ചീഫ് ബി.ഡി.എഫ് യൂനിറ്റ് സന്ദർശിച്ചു
text_fieldsകമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ ബി.ഡി.എഫ് യൂനിറ്റിൽ സന്ദർശനം നടത്തിയപ്പോൾ
മനാമ: ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ ബി.ഡി.എഫ് യൂനിറ്റിൽ പരിശോധന സന്ദർശനം നടത്തി. യൂനിറ്റിെൻറ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. യുദ്ധപരിശീലനത്തിൽ ബി.ഡി.എഫ് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സേനാംഗങ്ങളുടെ അർപ്പണ മനോഭാവമാണ് ഇതിന് കാരണം. രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ ഉയർന്നതോതിലുള്ള സൈനിക ജാഗ്രതയും തയാറെടുപ്പുകളും കൈവരിക്കാൻ ബി.ഡി.എഫ് അംഗങ്ങൾ അക്ഷീണം പരിശ്രമിക്കുകയാണ്. ബഹ്റൈെൻറ സംരക്ഷണത്തിന് ശക്തമായ കവചമായി ബി.ഡി.എഫ് നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

