നടുക്കടലിൽ കുടുങ്ങിയ നാല് പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
text_fieldsമനാമ: ബോട്ട് കേടായി നടുക്കടലിൽ കുടുങ്ങിയ നാലു പേരെ കോസ്റ്റ് ഗാർഡ് അധികൃതർ രക്ഷപ്പെടുത്തി. ഹേർ ബുൽഥാമ എന്ന സ്ഥലത്താണ് ബോട്ടിന് യന്ത്രത്തകരാർ സംഭവിച്ചത്. നാലു പേരെ കാണാനില്ലെന്ന റിപ്പോർട്ട് ലഭിച്ചയുടൻ ഇവരെ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തുകയും നാലു മണിക്കൂറിനുശേഷം കണ്ടെത്തുകയുമായിരുന്നു. കേടുവന്ന ബോട്ട് കെട്ടിവലിച്ച് കരക്കെത്തിച്ചു.
നാലു പേർക്കും ശാരീരിക പ്രയാസങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയശേഷം വീടുകളിലേക്ക് തിരിച്ചയച്ചു. കടലിൽ പോകുന്നവർ ഓരോ ബോട്ടിലും ഘടിപ്പിച്ച ഓട്ടോമാറ്റിക് തിരിച്ചറിയൽ ഉപകരണം പ്രവർത്തിപ്പിക്കണമെന്നും അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി 994 എന്ന ഹോട്ട്ലൈൻ നമ്പറിലോ 17700000 എന്ന നമ്പറിലോ വിളിക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

