തിരമാലയിൽ അകപ്പെട്ട കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്
text_fieldsമനാമ: മാൽക്കിയ തീരത്ത് ശക്തമായ കടൽത്തിരമാലയിൽ അകപ്പെട്ട കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്. കടലിൽ അകപ്പെട്ട എട്ടുവയസ്സുകാരനെ കണ്ടെത്താൻ പട്രോളിങ് യൂനിറ്റുകളെ വേഗത്തിൽതന്നെ വിന്യസിച്ചിരുന്നു. കാര്യക്ഷമമായ തിരച്ചിലിലൂടെ കോസ്റ്റഗാർഡ് പട്രോളിങ് സംഘം കുട്ടിയെ ജീവനോടെത്തന്നെ കണ്ടെടുക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിന് ശേഷം കുട്ടി ആരോഗ്യവാനാണെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കടൽത്തീരങ്ങളിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും തുറന്ന വെള്ളത്തിൽ നീന്തുമ്പോൾ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും കോസ്റ്റ് ഗാർഡ് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

