ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍ ഇന്ത്യന്‍ അംബാസഡറെ സ്വീകരിച്ചു
text_fieldsശൂറാ കൗണ്‍സില്‍ ചെയര്‍മാനെ ഇന്ത്യന്‍ അംബാസഡർ സന്ദർശിച്ചപ്പോൾ
മനാമ: ശൂറാ കൗണ്‍സില്‍ ചെയര്‍മാന്‍ അലി ബിന്‍ സാലിഹ് അസ്സാലിഹ് ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയെ സ്വീകരിച്ചു.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും പരസ്പര സഹകരണവും മെച്ചപ്പെട്ടിട്ടുണ്ടെന്നും വരും കാലങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ സഹകരണം വ്യാപിക്കാന്‍ സാധിക്കട്ടെയെന്നും അലി ബിന്‍ സാലിഹ് പറഞ്ഞു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ ഭരണകാലത്ത് ജനാധിപത്യ മേഖലയിലുണ്ടായ വളര്‍ച്ചയെ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു.
പുതുതായി ഏല്‍പിക്കപ്പെട്ട ചുമതല ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ബഹ്റൈന്‍ ഭരണകൂടം നല്‍കിക്കൊണ്ടിരിക്കുന്ന ശ്രദ്ധക്കും പരിഗണനക്കും അംബാസഡര്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി.പാര്‍ലമെൻറ് പ്രവര്‍ത്തനങ്ങളില്‍ പരസ്പര സഹകരണത്തിനുള്ള സാധ്യതകളും ഇരുവരും ചര്‍ച്ച ചെയ്തു.

