കാപിറ്റൽ ഗവർണറേറ്റ് ആശൂറ ഒരുക്കങ്ങൾ വിലയിരുത്തി
text_fieldsമനാമ: ആശൂറ സീസൺ വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ കാപിറ്റൽ ഗവർണറേറ്റ് വിലയിരുത്തി. കാപിറ്റൽ ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുരക്ഷാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. വിവിധ ആശൂറ കമ്മിറ്റികൾ, ജഅ്ഫരീ ഔഖാഫ് പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പ്രത്യേക യോഗം വിളിച്ചുചേർക്കുമെന്നും ഗവർണർ വ്യക്തമാക്കി. ആശൂറ പരിപാടികൾക്ക് ഭരണാധികാരികൾ നൽകിക്കൊണ്ടിരിക്കുന്ന പിന്തുണക്കും ആഭ്യന്തര മന്ത്രാലയത്തിന്റെയും വിവിധ സർക്കാർ സംവിധാനങ്ങളുടെയും സഹകരണത്തിനും കാപിറ്റൽ ഗവർണറേറ്റ് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
