ഐ.സി.ആർ.എഫ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഐ.സി.ആർ.എഫ് സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: ഒരു വർഷം നീളുന്ന മെഗാ മെഡിക്കൽ ക്യാമ്പിെൻറ ഭാഗമായി ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) അസ്കറിലെ കിംസ് ഹെൽത്ത് മെഡിക്കൽ സെൻററിൽ എട്ടാമത്തെ ക്യാമ്പ് സംഘടിപ്പിച്ചു. 170ഓളം തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു. ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല മുഖ്യാതിഥിയായിരുന്നു.
അദ്ദേഹം തൊഴിലാളികളുമായും മെഡിക്കൽ ടീമുകളുമായും ഐ.സി.ആർ.എഫ് വളൻറിയർമാരുമായും സംസാരിച്ചു. പരിപാടിയിൽ ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ, ജോ. സെക്രട്ടറി അനീഷ് ശ്രീധരൻ, മെഗാ മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ നാസർ മഞ്ചേരി, കോഓഡിനേറ്റർ മുരളീകൃഷ്ണൻ, ഡിസംബർ മാസത്തെ കോഓഡിനേറ്റർ സുധീർ തിരുനിലത്ത്, വളൻറിയർമാരായ രമൺ പ്രീത്, ക്ലിഫോർഡ് കൊറിയ, അജയകൃഷ്ണൻ, സുഷമ അനിൽ, സ്പന്ദന, ജവാദ് പാഷ, കാശി വിശ്വനാഥ്, ശിവ കുമാർ, ഹരി, രാജീവ്, സുനിൽ കുമാർ, സതീഷ് കുമാർ, മണിക്കുട്ടൻ, സയ്ദ് ഹനീഫ്, കിംസ് ഹെൽത്തിനെ പ്രധിനിധീകരിച്ച് ഡോ. മുഹമ്മദ് സുബൈർ, ഡോ. തൈമൂർ ആസിഫ്, അനസ് ബഷീർ, മുഹമ്മദ് സഹൽ, അജ്മൽ നജീം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

