Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാർപ്പിട സൗകര്യങ്ങൾ...

പാർപ്പിട സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്​ മുന്തിയ പരിഗണനയെന്ന് മന്ത്രിസഭ

text_fields
bookmark_border
housing facility
cancel
camera_alt

ഗുദൈബിയ പാലസിൽ കിരീടാവകാശിയും പ്രധാന​മന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ

ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ നടന്ന കാബിനറ്റ്​​ യോഗം

മനാമ: ജനങ്ങളുടെ പാർപ്പിടാവശ്യങ്ങൾക്ക്​ മുന്തിയ പരിഗണന നൽകുമെന്ന്​ മന്ത്രിസഭ യോഗം തീരുമാനിച്ചു. പാർപ്പിടത്തിനായി അപേക്ഷ നൽകിയവർക്ക്​ ഉചിതമായ ലോൺ സൗകര്യങ്ങളടക്കം ബദൽ മാർഗങ്ങളാണ്​ തുറന്നിടാൻ തീരുമാനിച്ചിട്ടുള്ളത്​.

ഏറെ നാളായി പാർപ്പിട യൂണിറ്റിനായി അപേക്ഷ നൽകി കാത്തിരിക്കുന്നവരുടെ വിഷയത്തിൽ പരിഹാര മാർഗങ്ങൾ മന്ത്രിസഭ ചർച്ച ചെയ്​തു. പാർപ്പിടവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്​ ബജറ്റിൽ കൂടുതൽ തുക വകയിരുത്തുമെന്ന്​ യോഗത്തിൽ അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധാന​മന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ വ്യക്​തമാക്കി. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക്​ പാർപ്പിട മന്ത്രിയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തുകയും ചെയ്​തു.

ആശൂറ പരിപാടികൾ വിജയിപ്പിക്കുന്നതിന്​ യത്​നിച്ച മന്ത്രാലയങ്ങൾക്കും സർക്കാർ അതോറിറ്റികൾക്കും കാബിനറ്റ്​ പ്രത്യേകം നന്ദി രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രാലയം, ജഅ്​ഫരീ ഔഖാഫ്​, വിവിധ പണ്ഡിതർ, നേതാക്കൾ, മഅ്​തം ഭാരവാഹികൾ തുടങ്ങിയവയുടെ സഹകരണം ആശൂറ ദിനാചരണ പരിപാടികൾ ഭംഗിയായി നടത്തുന്നതിന്​ സഹായകമായതായും മന്ത്രിസഭ വിലയിരുത്തി. എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്​തു.

അടിസ്​ഥാന ഭക്ഷ്യ വസ്​തുക്കളുടെ ലഭ്യത വിലയിരുത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ വാണിജ്യ, വ്യവസായ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. അബൂദബി ഭരണാധികാരിയുടെ പ്രതിനിധി ശൈഖ്​ സഈദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ നിര്യാണത്തിൽ കാബിനറ്റ്​ അനുശോചനം രേഖപ്പെടുത്തി. അന്താരാഷ്​ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച്​ യുവാക്കൾക്ക്​ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്​കരിക്കുന്നതിന് കാബിനറ്റ്​ പിന്തുണ അറിയിച്ചു.

ബഹ്​റൈൻ ജനസംഖ്യ 15,77,059 എത്തിയതായി കാബിനറ്റ്​ വിലയിരുത്തി. സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ വേതനത്തിൽ 6.3 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ടുകളുടെ അടിസ്​ഥാനത്തിൽ മന്ത്രിസഭ വിലയിരുത്തി.

2023 രണ്ടാം പാദത്തോടു കൂടി 14,163 സ്വദേശികൾക്ക്​ തൊഴിൽ നൽകിയതായും 7237 പേർക്ക്​ തൊഴിൽ പരിശീലനം നൽകിയതായും തൊഴിൽ മ​ന്ത്രി അറിയിച്ചു. ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ്​​ യോഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cabinetpriorityhousing facility
News Summary - The Cabinet has given priority to increasing housing facilities
Next Story