ജറൂസലമിലെ ഇസ്രായേൽ അതിക്രമത്തെ മന്ത്രിസഭ അപലപിച്ചു
text_fieldsമനാമ: ജറൂസലമിലെ അൽ അഖ്സ മോസ്ക്കിലെത്തിയ വിശ്വാസികൾക്കുനേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തെ മന്ത്രിസഭ യോഗം ശക്തമായി അപലപിച്ചു. അക്രമങ്ങൾ നിർത്തി സമാധാനത്തിെൻറ പാത സ്വീകരിക്കാനും ജറൂസലമിെൻറ വിശുദ്ധപദവി നിലനിർത്താനും ഇസ്രായേൽ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു. അക്രമം അവസാനിപ്പിക്കാനും വിവിധ മേഖലകളിലേക്ക് അത് വ്യാപിക്കാതിരിക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. മേഖലയെ വീണ്ടും അസമാധാനത്തിലേക്ക് തള്ളിവിടാനേ ഇത്തരം ആക്രമണങ്ങൾ വഴി സാധിക്കുവെന്നും മന്ത്രിസഭ വിലയിരുത്തി.
ഈദുൽ ഫിത്ർ അടുത്തെത്തിയ വേളയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്റൈൻ ജനത, അറബ്, ഇസ്ലാമിക സമൂഹം എന്നിവർക്ക് മന്ത്രിസഭ ഈദാശംസകൾ നേർന്നു. സമാധാനത്തിെൻറയും നന്മയുടെയും സമൃദ്ധിയുടെയും അവസരം ഈദ് സൃഷ്ടിക്കട്ടെയെന്ന് ആശംസിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടണമെന്നും ആവശ്യപ്പെട്ടു. പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ എല്ലാവരും രംഗത്തു വരണമെന്നും ആഹ്വാനം ചെയ്തു.
കോസ്റ്റ് ഗാർഡ് സുരക്ഷാ സൈനികനായ ഇമാർ ഇബ്രാഹിം ഈസയുടെ രക്തസാക്ഷ്യത്തിൽ അനുശോചനം മന്ത്രിസഭ രേഖപ്പെടുത്തി. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമ നടപടികൾ വേഗത്തിലാക്കാൻ പ്രിൻസ് സൽമാൻ ആവശ്യപ്പെടുകയും ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനങ്ങൾ സെക്രട്ടറി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

