Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightലോ​കം ക​ണ്ട ഏ​റ്റ​വും...

ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ കൊ​ള്ള ന​ട​ന്ന​ത് ശ​ബ​രി​മ​ല​യി​ൽ -അ​ഡ്വ. പ​ഴ​കു​ളം മ​ധു

text_fields
bookmark_border
ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ കൊ​ള്ള ന​ട​ന്ന​ത് ശ​ബ​രി​മ​ല​യി​ൽ -അ​ഡ്വ. പ​ഴ​കു​ളം മ​ധു
cancel
camera_alt

ഒ​ഐ​സി​സി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ വ​ച്ച് ന​ട​ത്തി​യ ഹ​ർ​ഷം-2026 ന്റെ ​ഉ​ദ്ഘാ​ട​നം കെ ​പി സി ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പ​ഴ​കു​ളം മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു


മ​നാ​മ : ശ​ബ​രി​മ​ല​യി​ൽ 2019 മു​ത​ൽ 2024 വ​രെ ന​ട​ന്ന​ത് ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ കൊ​ള്ള ആ​ണെ​ന്ന് ഒ.​ഐ.​സി.​സി കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പ​ഴ​കു​ളം മ​ധു. പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ത്തി​യ ഹ​ർ​ഷം 2026 ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​കാ​ല​യ​ള​വി​ൽ സി ​പി എം ​നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന ആ​ളു​ക​ൾ ആ​ണ് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റും, ബോ​ർ​ഡ് മെ​മ്പ​ർ​മാ​രും ആ​യി​ട്ട് ഇ​രി​ന്നി​ട്ടു​ള്ള​ത്. ജ​യ​കൃ​ഷ്ണ​ൻ എ​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​ര​ൻ ആ​യ ജ​ഡ്ജി ത​ന്റെ കൈ​യി​ൽ വ​ന്ന അ​വ​സ​ര​ത്തി​ൽ കേ​ര​ള ഹൈ​കോ​ട​തി​ക്ക്‌ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ആ​ണ് ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന കൊ​ള്ള​യെ പ​റ്റി ലോ​കം അ​റി​യു​ന്ന​ത്. അ​തി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​യു​ന്നി​ല്ലെ​ന്നും പ​ഴ​കു​ളം മ​ധു ആ​രോ​പി​ച്ചു.

ന​മ്മു​ടെ നാ​ടി​ന്റെ ആ​കു​ല​ത​ക​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തു​വാ​നും, പ്ര​തി​ക​രി​ക്കാ​നും താ​ല്പ​ര്യം ഉ​ള്ള സ​മൂ​ഹ​മാ​ണ് പ്ര​വാ​സ​ലോ​ക​ത്ത് ഉ​ള്ള​ത്. കേ​ര​ള​ത്തി​ൽ ഇ​രു​ന്ന് കൊ​ണ്ട് കേ​ര​ള രാ​ഷ്ട്രീ​യ​ത്തെ​യും, കേ​ര​ള​ത്തി​ലെ സാ​മൂ​ഹ്യ ച​ല​ന​ങ്ങ​ളെ​യും വി​ല​യി​രു​ത്തു​ന്ന​തി​നെ​ക്കാ​ൾ കൂ​ടു​ത​ലാ​യി, ഓ​രോ സ്പ​ന്ദ​ന​ങ്ങ​ളെ​യും അ​താ​തു നി​മി​ഷ​ങ്ങ​ളി​ൽ തി​രി​ച്ച​റി​യാ​ൻ, വി​ല​യി​രു​ത്താ​ൻ, പ്ര​തി​ക​രി​ക്കാ​ൻ നി​ങ്ങ​ൾ കാ​ണി​ക്കു​ന്ന താ​ല്പ​ര്യം എ​ത്ര വ​ർ​ണി​ച്ചാ​ലും മ​തി വ​രി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​ഐ​സി​സി ജി​ല്ലാ പ്ര​സി​ഡ​ന്റ്‌ അ​ല​ക്സ്‌ മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സൈ​ദ് എം ​എ​സ് ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജീ​സ​ൺ ജോ​ർ​ജ് സ്വാ​ഗ​തം ആ​ശ്വ​സി​ച്ചു. ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, രാ​ജു ക​ല്ലും​പു​റം, സി ​പി വ​ർ​ഗീ​സ്, ബി​നു കു​ന്ന​ന്താ​നം, ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ബോ​ബി പാ​റ​യി​ൽ, മ​നു മാ​ത്യു, ഷ​മീം കെ ​സി, ജേ​ക്ക​ബ് തേ​ക്ക്‌​തോ​ട്, വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. ഷാ​ജി സാ​മൂ​വ​ൽ, വി​ഷ്ണു വി, ​ഐ വൈ ​സി ചെ​യ​ർ​മാ​ൻ നി​സാ​ർ കു​ന്നം​കു​ള​ത്തി​ൽ, മി​നി മാ​ത്യു, ജോ​ൺ​സ​ൻ ക​ല്ലു​വി​ള​യി​ൽ, റോ​ബി തി​രു​വ​ല്ല, വി​നോ​ദ് ദാ​നി​യേ​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു സം​സാ​രി​ച്ചു. ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന ലെ​നി പി ​മാ​ത്യു, ലൈ​ജു പി ​മാ​ത്യു എ​ന്നി​വ​രെ നേ​താ​ക്ക​ൾ ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് ശോ​ഭ സ​ജി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. പ്രോ​ഗ്രം ക​ൺ​വീ​ന​ർ ബി​ബി​ൻ മാ​ട​ത്തേ​ത്ത്, സി​ജി തോ​മ​സ്, ജോ​ൺ​സ​ൻ ടി ​തോ​മ​സ്, എ ​പി മാ​ത്യു, കോ​ശി ഐ​പ്പ്, സി​ബി അ​ടൂ​ർ, ഷാ​ജി ഡാ​നി, ബ്ര​യി​റ്റ് രാ​ജ​ൻ, പ്രി​ൻ​സ് ബ​ഹ​ന്നാ​ൻ, ബി​നു മാ​മ്മ​ൻ, എ​ബി​ൻ ആ​റ​ൻ​മു​ള , ബി​നു കോ​ന്നി,ഷാ​ജി തോ​മ​സ്സ് തി​രു​വ​ല്ല ,റോ​ബി​ൻ ജോ​ർ​ജ്, സ​ജി മ​ത്താ​യി, റെ​ജി ചെ​റി​യാ​ൻ, സ​ന്തോ​ഷ് ബാ​ബു, ജോ​ർ​ജ് യോ​ഹ​ന്നാ​ൻ,എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഔ​റ ആ​ർ​ട്സ് ന്റെ ​ബാ​ന​റി​ൽ മ​നോ​ജ്‌ മ​യ്യ​ന്നൂ​ർ ആ​യി​രു​ന്നു ഹ​ർ​ഷം 2026ന്റെ ​സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - The biggest robbery the world has ever seen took place in Sabarimala - Adv. Pazhakulam Madhu
Next Story