ലുലു ഹൈപ്പർ മാർക്കറ്റിൽ 'മാംഗോ മാനിയ'ക്ക് തുടക്കം
text_fieldsദാന മാൾ ലുലു ഹൈപ്പർ മാർക്കറ്റിൽ ‘മാംഗോ മാനിയ’ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്യുന്നു
മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ 'മാംഗോ മാനിയ' മാമ്പഴമേള ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. 10 രാജ്യങ്ങളിൽനിന്നുള്ള 61 ഇനം മാമ്പഴങ്ങളാണ് മേളയിൽ. മാങ്ങ അച്ചാർ, ഡെസേർട്ട് തുടങ്ങിയവയും ലഭ്യമാണ്. ദാന മാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാലയും മുതിർന്ന ഉദ്യോഗസ്ഥരും പെങ്കടുത്തു. ജൂൺ 12 വരെ തുടരും.
ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, യുഗാണ്ട, വിയറ്റ്നാം, ഇന്തോനേഷ്യ, കെനിയ, തായ്ലൻഡ്, യമൻ, കൊളംബിയ എന്നിവിടങ്ങളിൽനിന്നുള്ള മാമ്പഴങ്ങളാണ് മേളയിൽ.ലുലു ഹോട്ട് ഫുഡ് ആൻഡ് കോൾഡ് ഫുഡ് വിഭാഗത്തിൽ മാങ്ങ മീൻ കറി, മാങ്ങ ചിക്കൻ കറി, മാങ്ങ പൂരി തുടങ്ങിയ വിഭവങ്ങളും ആസ്വദിക്കാം. മാമ്പഴമേളക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇൗ വർഷത്തെ മാംഗോ മാനിയ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ പറഞ്ഞു.ബഹ്റൈനി സുഹൃത്തുക്കളും ഇന്ത്യൻ സമൂഹവും ഇൗ മേള ആസ്വദിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

