ബി.ഡി.എഫ് കമാൻഡര്‍ ബ്രിട്ടൻ അംബാസഡറെ സ്വീകരിച്ചു
text_fieldsബി.ഡി.എഫ് കമാൻഡര്‍ ഫീല്‍ഡ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല് ഖലീഫ ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡര്‍ റൂഡി ഡ്രാമോണ്ടുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: ബി.ഡി.എഫ് കമാൻഡര്‍ ഫീല്‍ഡ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല് ഖലീഫ ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡര്‍ റൂഡി ഡ്രാമോണ്ടിനെ സ്വീകരിച്ച് ചര്‍ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മികച്ചരീതിയിൽ മുന്നോട്ടുപോകുന്നതായി വിലയിരുത്തുകയും സഹകരണം വ്യാപിപ്പിക്കാനുള്ള സാധ്യതകള്‍ ആരായുകയും ചെയ്തു.
അംബാസഡറോടൊപ്പം സൈനിക അറ്റാഷെ അഡ്മിറല്‍ പോള്‍ എ. വിൻഡ്സറും സന്നിഹിതനായിരുന്നു. കൂടിക്കാഴ്ചയില്‍ പ്രതിരോധകാര്യ മന്ത്രി മേജര്‍ ജനറല്‍ അബ്ദുല്ല ബിന്‍ ഹസന് അന്നുഐമി, ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ദിയാബ് ബിന്‍ സഖര്‍ അന്നുഐമി എന്നിവരും ഉന്നത സൈനിക ഉദ്യോഗസ്ഥരും പെങ്കടുത്തു.

