Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെമ്മീൻ പിടിത്തത്തിനുള്ള വിലക്ക് നീക്കി
text_fieldsbookmark_border
മനാമ: ചെമ്മീൻ പിടിക്കുന്നതിനുള്ള വിലക്ക് അവസാനിച്ചതായി പരിസ്ഥിതി കാര്യ സുപ്രീം കൗൺസിലിന് കീഴിലെ സമുദ്ര സമ്പദ് വിഭാഗം അറിയിച്ചു. ഫെബ്രുവരി മുതൽ ജൂലൈ 31 വരെയാണ് എല്ലാ വർഷവും ചെമ്മീൻ പിടിത്തത്തിന് വിലക്കേർപ്പെടുത്താറുള്ളത്.
പ്രജനന കാലമായതിനാലാണ് ഈ കാലയളവിൽ ചെമ്മീൻ പിടിക്കുന്നതിന് രാജ്യത്ത് വിലക്കേർപ്പെടുത്തുന്നത്. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി മത്സ്യങ്ങളുടെ പ്രജനന കാലം കണക്കാക്കി വിവിധ സന്ദർഭങ്ങളിൽ തദ്ദേശീയമായി ലഭിക്കുന്ന പല മത്സ്യങ്ങളും പിടിക്കുന്നതിന് വിലക്കേർപ്പെടുത്താറുണ്ടെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
Next Story

