ബഹ്റൈൻ ഗ്രാൻഡ്പ്രീ നാളെ തുടങ്ങും
text_fieldsമനാമ: ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ്പ്രീ മത്സരങ്ങൾക്ക് നാളെ തുടക്കമാകും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ 3.30 വരെ ആദ്യ പ്രാക്ടിസ് നടക്കും.വൈകീട്ട് ആറു മുതൽ ഏഴു വരെയാണ് രണ്ടാം പ്രാക്ടിസ് മത്സരം. 27ന് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ നാലു വരെ മൂന്നാം പ്രാക്ടിസ് നടക്കും. വൈകീട്ട് ആറു മുതൽ ഏഴു വരെയാണ് യോഗ്യതമത്സരം. ഞായറാഴ്ച വൈകീട്ട് ആറു മുതൽ എട്ടു വരെയാണ് ഫൈനൽ റേസ് നടക്കുക. കഴിഞ്ഞ സീസണിൽ രണ്ട മത്സരങ്ങൾക്ക് ബഹ്റൈൻ വേദിയായിരുന്നു.
മാർച്ചിൽ നടക്കാനിരുന്ന മത്സരം കോവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു. തുടർന്ന് നവംബർ, ഡിസംബർ മാസങ്ങളിലാണ് രണ്ടു മത്സരങ്ങൾ സംഘടിപ്പിച്ചത്.ഇൗ സീസണിലെ 23 റേസുകളിൽ ആദ്യത്തേതാണ് ബഹ്റൈനിൽ നടക്കുന്നത്.ഏപ്രിൽ 16 മുതൽ 18 വരെ ഇറ്റലിയിലാണ് രണ്ടാം റൗണ്ട് നടക്കുക. ഇതാദ്യമായി സൗദി അറേബ്യയും ഇത്തവണ ഗ്രാൻഡ്പ്രീ മത്സരങ്ങൾക്ക് വേദിയാകുന്നുണ്ട്. ഡിസംബർ മൂന്ന്-അഞ്ച് വരെയാണ് സൗദി ഗ്രാൻഡ്പ്രീ മത്സരങ്ങൾ അരങ്ങേറുക.

