Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടി അപലപനീയം - ഒ.ഐ.സി.സി

text_fields
bookmark_border
രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടി അപലപനീയം - ഒ.ഐ.സി.സി
cancel

മനാമ : ഡൽഹിയിൽ സമരം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഇൻഡ്യ മുന്നണിയുടെയും നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം, ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജനാധിപത്യം സ്ഥാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കൾക്ക് ഇന്ത്യയിൽ ജനാധിപത്യം അപകടത്തിൽ ആക്കുന്ന നടപടി കൈയും കെട്ടി നോക്കി ഇരിക്കാൻ സാധിക്കില്ല.

സ്വന്തം ജീവനെക്കാൾ ഇന്ത്യയെ സ്നേഹിച്ച ധീര രക്തസാക്ഷികൾ ഇന്ത്യൻ സ്വാതന്ത്ര്യവും, ജനാധിപത്യവും സംരക്ഷിക്കാൻ വേണ്ടിയാണ് ജീവൻ ഹോമിക്കാൻ തയ്യാറായത്. ഒരു രാജ്യം - ഒരു തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞു കൊണ്ട് രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തി രാജ്യത്തെ ബി.ജെ.പിയുടെ നേതൃത്വത്തിൽ ഏകാധിപത്യത്തിലേക്ക് കൊണ്ട് പോകാൻ ആണ് രാജ്യം ഭരിക്കുന്ന ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നതെന്നും രാജു കല്ലുംപുറവും, ബിനു കുന്നന്താനവും അഭിപ്രായപെട്ടു.

സർക്കാർ സ്പോൺസർ ചെയ്യുന്ന വോട്ട് ചോരിക്ക് എതിരെ ജനാധിപത്യ ഇന്ത്യ ഒന്നിച്ച് അണിനിരക്കണം എന്നും ഒ.ഐ.സി.സി അഭിപ്രായപെട്ടു.

ഇന്ത്യൻ ജനാധിപത്യം തകർത്ത ഗ്യാനേഷ് കുമാറിനെ പുറത്താക്കുക - ഒ.ഐ.സി.സി

മനാമ : ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്ന നിലയിൽ എസ്.ഐ.ആറിന്‍റെ പേരിൽ ലക്ഷകണക്കിന് ആളുകളെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി ബി.ജെ.പിയെ അധികാരത്തിലെത്തിക്കാൻ ശ്രമിച്ച ഗ്യാനേഷ് കുമാറിനെ ചീഫ് ഇലക്ഷൻ കമ്മിഷൻ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ഇന്ത്യൻ രാഷ്‌ട്രപതി തയാറാകണമെന്ന് ബഹ്‌റൈൻ ഒ.ഐ.സി.സി ആവശ്യപെട്ടു.

ഇങ്ങനെ ഒഴിവാക്കി തെരഞ്ഞെടുപ്പ് നടത്തി തന്നെ നിയമിച്ച യജമാനന്മാർക്ക് വേണ്ടി പണി എടുക്കുന്ന ചീഫ് ഇലക്ഷൻ കമ്മീഷൻ ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ അപമാനമാണ്.

ഇങ്ങനെ ലക്ഷകണക്കിന് ജനങ്ങളെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി ഒരു രാജ്യം - ഒരു തെരഞ്ഞെടുപ്പ് എന്ന നിയമം പാസ്സാക്കി ബി.ജെ.പി അല്ലാതെ മറ്റൊരു ഗവൺമെന്റ് അധികാരത്തിൽ വരാതെ ഇരിക്കാൻ ഉള്ള ഗൂഡശ്രമം ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായും ചീഫ് ഇലക്ഷൻ കമ്മീഷൻ ഗ്യാനേഷ് കുമാറും ചേർന്ന് നടത്തുന്നത് എന്നും ഒ.ഐ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ അഭിപ്രായപെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The arrest of Rahul Gandhi is condemnable OICC
Next Story