വിമാനത്താവള ടെർമിനൽ നിർമാണം പൂർത്തിയാകുന്നു
text_fieldsബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം ചിത്രം: ബി.എൻ.എ
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിന്റെ രണ്ടാംഘട്ടത്തിന്റെ 80 ശതമാനം പൂർത്തിയായതായി ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രിയും ബഹ്റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) ചെയർമാനുമായ കമാൽ അഹമ്മദ് അറിയിച്ചു.
ടെർമിനലിന്റെ നിർമാണ പ്രവർത്തന പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. ഹിൽ ഇന്റർനാഷനൽ കൺസൽട്ടേറ്റിവ് പ്രതിനിധികൾ, കരാറുകാർ, ബി.എ.സി ഉദ്യോഗസ്ഥർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഒരുവർഷം മുമ്പ് ആരംഭിച്ച പദ്ധതി ഈവർഷം രണ്ടാംപാദത്തിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് എയർ ബ്രിഡ്ജുകളുമായി ബന്ധിപ്പിച്ചുള്ള മൂന്ന് ഡിപ്പാർച്ചർ ഗേറ്റുകളുടെ നിർമാണം പദ്ധതിയിൽ ഉൾപ്പെടുന്നു. അതിലൊന്ന് 380 വിമാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയും. പുതിയ പാസഞ്ചർ ടെർമിനലിലെ വിമാന പ്രവർത്തനങ്ങളെ ബാധിക്കാതെ ആസൂത്രണം ചെയ്ത പ്രകാരമാണ് നിർമാണ പ്രവർത്തനം. ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ട് നവീകരണ പരിപാടിയുടെ പൂർത്തീകരണത്തിന് ഈ വർഷം സാക്ഷ്യം വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

