സൗദി ദേശീയ ദിനാഘോഷത്തിൽ എയർപോർട്ട് പങ്കാളിയായി
text_fieldsമനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി ദേശീയ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. സൗദിയുടെ 91ാമത് ദേശീയ ദിനത്തിൽ സന്തോഷം പങ്കുവെക്കാൻ സാധിച്ചതിൽ വിമാനത്താവള ഉദ്യോഗസ്ഥർ ആഹ്ലാദം പ്രകടിപ്പിച്ചു. പുതിയ വിമാനത്താവള ടെർമിനലിൽ സൗദിയിൽനിന്നെത്തിയ യാത്രക്കാരെയും സൗദിയിലേക്ക് പോകുന്ന യാത്രക്കാരെയും സമ്മാനങ്ങളുമായി സ്വീകരിച്ചു.
ഡിപ്പാർചർ ഹാളിൽ സൗദി ദേശീയദിന ബാനറും സ്ഥാപിച്ചു. ഖൈസരിയ്യ സൂഖിന് സമീപം ഗൾഫ് മ്യൂസിക് വിഭാഗത്തിെൻറ കലാപരിപാടികളും അരങ്ങേറി. സൗദി ഭരണാധികാരി കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സുഊദ്, കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ എന്നിവർക്കും സൗദി ജനതക്കും ദേശീയ ദിനാശംസകൾ നേരുകയും ചെയ്തു.
