‘എം.എൽ.എയെ തടഞ്ഞ നടപടി പ്രതിഷേധാർഹം’
text_fieldsമനാമ: കൂത്തുപറമ്പ് നിയോജക മണ്ഡലം എം.എൽ.എ കെ.പി. മോഹനനെതിരെ ഉണ്ടായ കൈയേറ്റ ശ്രമത്തെയും തടസ്സപ്പെടുത്തൽ നടപടിയെയും ബഹ്റൈനിലെ ഇടതുപക്ഷ കൂട്ടായ്മയായ ‘ഒന്നാണ് കേരളം, ഒന്നാമതാണ് കേരളം’ ശക്തമായി അപലപിച്ചു.
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി. മോഹനനെ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് കൂട്ടായ്മ പ്രസ്താവനയിൽ അറിയിച്ചു.
ബഹുമാനപ്പെട്ട ഹൈകോടതിയുടെയും പാനൂർ നഗരസഭയുടെയും പരിഗണനയിലുള്ള ‘തണൽ അഭയ ഡയാലിസിസ് കേന്ദ്ര’വുമായി ബന്ധപ്പെട്ട മാലിന്യപ്രശ്നത്തിന്റെ പേരിൽ ഒരു പൊതുപരിപാടിക്കെത്തിയ ജനപ്രതിനിധിയെ തടസ്സപ്പെടുത്തിയത് ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു.
ഈ കൈയേറ്റത്തെ ജനങ്ങളുടെ എതിർപ്പായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന എതിർകക്ഷികളെ പൊതുജനം തിരിച്ചറിയണമെന്നും, ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും ‘ഒന്നാണ് കേരളം, ഒന്നാമതാണ് കേരളം’ എന്ന കൂട്ടായ്മ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

