Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരിത്രത്തിലാദ്യം 93-ാമത് യു.എഫ്.ഐ ഗ്ലോബൽ കോൺഗ്രസ് ബഹ്റൈനിൽ

text_fields
bookmark_border
2026 നവംബർ 2 മുതൽ 5 വരെ എക്സിബിഷൻ വേൾഡ് ബഹ്‌റൈനിലാണ് പരിപാടി
ചരിത്രത്തിലാദ്യം 93-ാമത് യു.എഫ്.ഐ ഗ്ലോബൽ കോൺഗ്രസ് ബഹ്റൈനിൽ
cancel

മനാമ: രാജ്യാന്തര പ്രദർശന രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ 93-ാമത് യു.എഫ്.ഐ ഗ്ലോബൽ കോൺഗ്രസിന് എക്സിബിഷൻ വേൾഡ് ബഹ്‌റൈൻ ആതിഥേയത്വം വഹിക്കും. 2026 നവംബർ 2 മുതൽ 5 വരെ നടക്കുന്ന ഈ അന്താരാഷ്ട്ര സമ്മേളനം ബഹ്‌റൈനിൽ സംഘടിപ്പിക്കുന്നത് ചരിത്രത്തിലാദ്യമായാണ്.

ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗോളതലത്തിലുള്ള പ്രദർശന-ബിസിനസ്സ് ഇവന്റ്സ് രംഗത്തെ നൂറുകണക്കിന് ഉന്നത ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും ഈ കോൺഗ്രസിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനപ്പെട്ട അന്താരാഷ്ട്ര പ്രദർശനങ്ങളുടെയും കോൺഫറൻസുകളുടെയും കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈന്റെ വർദ്ധിച്ചുവരുന്ന സ്വാധീനമാണ് ഈ കോൺഗ്രസ് പ്രതിഫലിപ്പിക്കുന്നതെന്ന് ബി.ടി.ഇ.എ സി.ഇ.ഒയും ഇ.ഡബ്ല്യു.ബി ചെയർപേഴ്‌സണുമായ സാറ അഹമ്മദ് ബുഹിജി വ്യക്തമാക്കി.

രാജ്യത്തിന്റെ ആതിഥ്യമര്യാദ, തന്ത്രപ്രധാനമായ സ്ഥാനം, പൈതൃകം, വളർന്നുവരുന്ന ബിസിനസ്സ് ഇവന്റ്സ് രംഗം എന്നിവ അവർ എടുത്തുപറഞ്ഞു. സഹകരണത്തിനും അറിവ് പങ്കുവെക്കുന്നതിനും രാജ്യാന്തര പങ്കാളിത്തങ്ങൾക്കും ഈ കോൺഗ്രസ് മികച്ച അവസരങ്ങൾ ഒരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ലോകമെമ്പാടുമുള്ള സി.ഇ.ഒമാർ, വേദി നടത്തിപ്പുകാർ, ഇവന്റ് ഓർഗനൈസർമാർ, അസോസിയേഷൻ നേതാക്കൾ, സർക്കാർ പ്രതിനിധികൾ എന്നിവരെല്ലാം ഒത്തുകൂടുന്ന ഒരു പ്രധാന അന്താരാഷ്ട്ര വേദിയാണ് യു.എഫ്.ഐ ഗ്ലോബൽ കോൺഗ്രസ്.

പ്രദർശനങ്ങളുടെയും ബിസിനസ്സ് ഇവന്റുകളുടെയും ഭാവി, അന്താരാഷ്ട്ര സഹകരണം എന്നിവയെക്കുറിച്ച് പങ്കെടുക്കുന്നവർ ചർച്ച ചെയ്യും. കൂടാതെ ബഹ്‌റൈനിലെയും വിശാലമായ ഗൾഫ് മേഖലയിലെയും പുതിയ അവസരങ്ങളും അവർ വിലയിരുത്തും. മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ്സ് ഇവന്റ്സ് ലക്ഷ്യസ്ഥാനമെന്ന നിലയിൽ ബഹ്‌റൈന്റെ സ്ഥാനം കൂടുതൽ അരക്കിട്ടുറപ്പിക്കുന്നതായിരിക്കും ഈ അന്താരാഷ്ട്ര സമ്മേളനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The 93rd UFI Global Congress will be held in Bahrain for the first time in history
Next Story