എട്ടാമത് ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ 2026 നവംബർ 18 മുതൽ 20 വരെ
text_fieldsഎട്ടാമത് ബഹ്റൈൻ ഇന്റർനാഷനൽ എയർഷോയുമായി ബന്ധപ്പെട്ട് ലണ്ടനിലെ ഫാർൺബറോ ഇന്റർനാഷനലുമായി ഗതാഗത മന്ത്രിയും സംഘവും നടത്തിയ കൂടിക്കാഴ്ചയിൽനിന്ന്
മനാമ: എട്ടാമത് ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ 2026 നവംബർ 18 മുതൽ 20 വരെ നടക്കും. ലണ്ടനിലെ ഫാർൺബറോ ഇന്റർനാഷനലുമായി സഹകരിച്ച് ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയവും റോയൽ ബഹ്റൈൻ വ്യോമസേനയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഷോയുടെ ഭാഗമായുള്ള തയാറെടുപ്പുകൾ അവലോകനംചെയ്യാനായി ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് അൽ ഖലീഫ ലണ്ടനിൽ ഫാർൺബറോ ഇന്റർനാഷനലിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശ പ്രകാരവുമാണ് വ്യോമയാനം, ബഹിരാകാശം, ഡിജിറ്റൽ നവീകരണം എന്നീ മേഖലകളിൽ യു.കെയുമായുള്ള തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതെന്ന് മന്ത്രി കൂടിക്കാഴ്ചക്കിടെ പറഞ്ഞു.
എയർഷോയുടെ മറ്റൊരു വിജയകരമായ പതിപ്പ് സംഘടിപ്പിക്കാൻ ബഹ്റൈൻ ആഗ്രഹിക്കുന്നുവെന്നും സിവിൽ, മിലിട്ടറി വ്യോമയാനം, ഗതാഗതം, ഗവേഷണം, ആശയവിനിമയം, സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രം എന്നിവയിൽ അന്താരാഷ്ട്ര സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ എയർഷോ മുഖ്യപങ്കാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

