26ാമത് ഐലൻഡ് ക്ലാസിക് ചാരിറ്റി ഗോൾഫ് ടൂർണമെന്റ് സമാപിച്ചു
text_fields26ാമത് ഐലൻഡ് ക്ലാസിക് ചാരിറ്റി ഗോൾഫ്
ടൂർണമെന്റിൽ പങ്കെടുക്കുന്ന ശൈഖ് നാസർ
മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ (എ.എം.എച്ച്) സംഘടിപ്പിച്ച 26ാമത് ഐലൻഡ് ക്ലാസിക് ചാരിറ്റി ഗോൾഫ് ടൂർണമെന്റ് റോയൽ ഗോൾഫ് ക്ലബിൽ സമാപിച്ചു. ഹിസ് ഹൈനസ് ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ടൂർണമെന്റിന്റെ മൂന്നാം ദിവസം വിക്ടോറിയസ് ടീമിനൊപ്പവും രണ്ടാം ദിവസം സഫ്രിയ ടീമിനൊപ്പവും പങ്കെടുത്തു.
ഹമദ് രാജാവിന്റെ രാജകീയ പിന്തുണയും ചാരിറ്റി മൂല്യങ്ങളും ബഹ്റൈനിലെ കായികരംഗത്തിന്, പ്രത്യേകിച്ച് ഗോൾഫിന് നൽകുന്ന സ്ഥിരമായ പിന്തുണയെ പ്രതിഫലിപ്പിക്കുന്നുവെന്ന് ശൈഖ് നാസർ പറഞ്ഞു. ടൂർണമെന്റിന്റെ മികച്ച സംഘാടനത്തെയും പങ്കെടുത്തവരുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു.
ഇത്തരം പരിപാടികൾ സമൂഹത്തിന് പ്രയോജനം ചെയ്യുന്ന ജീവകാരുണ്യപരവും മാനുഷികവുമായ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശികവും അന്തർദേശീയവുമായ ടീമുകളുടെ പങ്കാളിത്തം ടൂർണമെന്റിൽ ഉണ്ടായിരുന്നു. ഇത് രാജ്യത്തെ വളർന്നുവരുന്ന ഗോൾഫ് പ്രതിഭകളെയും സാങ്കേതിക നിലവാരത്തെയും എടുത്തുകാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

