‘താഴെ അങ്ങാടി കോർട്ട്’ എട്ടാം വാര്‍ഷികവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു
text_fieldsമനാമ: ബഹ്റൈൻ താഴെ അങ്ങാടി കോർട്ട് എട്ടാം വാര്‍ഷികവും 2025-26 ലേക്കുള്ള ജനറൽ ബോഡി യോഗവും ബൂരിയിലെ അൽ ദാന പൂളിൽ അതിവിപുലമായി നടത്തി.യോഗത്തിൽ അടുത്ത ഒരു വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. രക്ഷാധികാരികൾ: സമീര്‍ എൻ.കെ, അബ്ദുൽ ഷഹദ് എം, അഫ്സൽ. പ്രസിഡന്റ്: മുഹമ്മദ് റാസിഖ് മുക്കോലഭാഗം. സെക്രട്ടറി: ഫര്‍മീസ് മുകച്ചേരി ഭാഗം. ട്രഷറർ: ജംഷിക്ക്. വൈ: പ്രസിഡന്റ്: ഇസ്ഹാഖ് അഴിത്തല, സുഹാദ് മുക്കോലഭാഗം, നജീര്‍ കൊയിലാണ്ടി വളപ്പ്, ഷമീർ കടവത്ത്. ജോ: സെക്രട്ടറി: റിയാസ് സുന്നത്, അൻസാർ അഴിത്തല, ഉമറുൽ ഫാറൂഖ് കൊയിലാണ്ടി വളപ്പ്, അഷീല്‍ അഴിത്തല. എക്സിക്യൂട്ടിവ് മെംബേഴ്സ്: അഷ്കർ, ഫസറു, റാസിഖ് റെയ്സി, നവാസ് കാളിയത്ത്, നദീർ മായൻ, അനസ്, സാജിര്‍, റഷീദ് മൊയ്ദു, ഷഹബാസ്. നജീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് അസ്ലം വടകര ഉദ്ഘാടനം ചെയ്തു. അഷീല്‍ സ്വാഗതം പറഞ്ഞു. സമീർ നടുക്കണ്ടി അബ്ദുൽ ഷഹദ്, അഷ്കർ യോഗനടപടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

