തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്യൂണിറ്റി, സാമൂഹിക വികസന മന്ത്രിയെ സന്ദർശിച്ചു
text_fieldsതട്ടായി ഹിന്ദു മർച്ചന്റ്സ്
കമ്യൂണിറ്റി പ്രതിനിധികൾ
സാമൂഹിക വികസന
മന്ത്രിയെ സന്ദർശിച്ചപ്പോൾ
മനാമ: തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്യൂണിറ്റിയുടെ (ടി.എച്ച്.എം.സി) അംഗങ്ങൾ സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസ്ഫൂറിനെ സന്ദർശിച്ചു. ടി.എച്ച്.എം.സി ഡയറക്ടർ ബോർഡ് ചെയർമാൻ മുകേഷ് ടി. കവലാനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്.
കമ്യൂണിറ്റി അംഗങ്ങളുടെ പ്രഫഷനൽ നിലവാരം ഉയർത്തിയും മറ്റു വികസന പരിപാടികൾ നടപ്പാക്കിയും രാജ്യവികസനത്തിന് സഹായകരമായ രീതിയിൽ ടി.എച്ച്.എം.സി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ സംബന്ധിച്ച് ഭാരവാഹികൾ മന്ത്രിയോട് വിശദീകരിച്ചു. അസോസിയേഷന്റെ സ്ഥാപക ലക്ഷ്യങ്ങൾ കൈവരിക്കാൻ കൂടുതൽ സഹകരണം നൽകാൻ സന്നദ്ധമാണെന്ന് മന്ത്രി അറിയിച്ചു. ടി.എച്ച്.എം.സിയുടെ സാമൂഹിക പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

