'തണലാണ് പ്രവാചകൻ' കാമ്പയിന് പ്രൗഢോജ്ജ്വല തുടക്കം
text_fields‘തണലാണ് പ്രവാചകൻ’ കാമ്പയിൻ ഉദ്ഘാടന പരിപാടിയിൽ ഫൈസൽ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തുന്നു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു നടത്തുന്ന 'തണലാണ് പ്രവാചകൻ' കാമ്പയിന് പ്രൗഢോജ്ജ്വല തുടക്കം.
ഫ്രൻഡ്സ് പ്രസിഡന്റ് സഈദ് റമദാൻ നദ്വി ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ ഫൈസൽ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിശുദ്ധി കാത്തു സൂക്ഷിച്ച അതുല്യ വ്യക്തിത്വമാണ് പ്രവാചകനെന്ന് അദ്ദേഹം പറഞ്ഞു.
ചേർത്തുവെക്കലിന്റെയും കരുതി വെപ്പിന്റെയും തണൽമരമാണ് പ്രവാചകൻ. മുഴുവൻ മനുഷ്യരെയുമാണ് അദ്ദേഹം അഭിസംബോധന ചെയ്തത്. മനുഷ്യരെ പ്രയാസപ്പെടുത്തുന്ന എല്ലാവിധ അടിമത്തത്തിൽനിന്നും അവരെ വിമോചിപ്പിക്കാനാണ് അദ്ദേഹം നിയോഗിതനായത്. മുഴുവൻ മനുഷ്യരുടെയും സ്വാതന്ത്ര്യം, സമത്വം, പദവി എന്നിവക്കുവേണ്ടി അദ്ദേഹം സംസാരിച്ചു.
അരികുവത്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും അവകാശങ്ങൾക്കു വേണ്ടിയും പ്രവാചകൻ ശബ്ദമുയർത്തിയിട്ടുണ്ടെന്ന് ഫൈസൽ മഞ്ചേരി പറഞ്ഞു.
ജനറൽ സെക്രട്ടറി എം. അബ്ബാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കാമ്പയിൻ ജനറൽ കൺവീനർ മുഹമ്മദ് മുഹിയുദ്ദീൻ സ്വാഗതവും കൺവീനർ പി.പി. ജാസിർ നന്ദിയും പറഞ്ഞു.
മുബാറക് ബഷീർ പ്രാർഥന നടത്തി. അബ്ദുൽ ഖാദർ മറാസിൽ, ദിയ നസീം, തമന്ന നസീം, മിന്നത് നൗഫൽ എന്നിവർ ഗാനം ആലപിച്ചു.
പരിപാടിയിൽ ഫ്രൻഡ്സ് വൈസ് പ്രസിഡന്റുമാരായ ജമാൽ നദ്വി, എം.എം. സുബൈർ, സെക്രട്ടറി യൂനുസ് രാജ്, വനിത വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

