‘തണൽ’ സൗത്ത് സോൺ കൺവെൻഷൻ
text_fieldsതണൽ സൗത്ത് സോൺ ചാപ്റ്റർ സംഘടിപ്പിച്ച കൺവെൻഷൻ
മനാമ: ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന തണൽ സൗത്ത് സോൺ ചാപ്റ്റർ സംഘടിപ്പിച്ച കൺവെൻഷൻ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റിൽ നടന്നു. സൗത്ത് പ്രസിഡന്റ് ഷിബു പത്തനംതിട്ട അധ്യക്ഷത വഹിച്ചു. തണൽ ബഹ്റൈൻ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഷീദ് മാഹി ഉദ്ഘാടനം ചെയ്തു. കൊല്ലം തണൽ പാലിയേറ്റിവ് ഹോം കെയർ പദ്ധതി, നിർധന രോഗികൾക്ക് സൗജന്യ സേവനം തുടങ്ങി ഇന്ത്യയിലും കേരളത്തിലുമുള്ള തണലിന്റെ യൂനിറ്റുകളെ പരിചയപ്പെടുത്തുന്ന വിഡിയോ പ്രസന്റേഷൻ പരിപാടിയിൽ പ്രദർശിപ്പിച്ചു.
തണൽ ബഹ്റൈൻ ചാപ്റ്റർ രക്ഷാധികാരികളായ നിസാർ കൊല്ലം, സൈദ് റമളാൻ നദ്വി, സൗത്ത് സോൺ ചാപ്റ്റർ ട്രസ്റ്റി സുഭാഷ് തോമസ് അങ്ങാടിക്കൽ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, അനസ് കായംകുളം, ഷാജി മുതല, സുരേഷ് പുത്തൻവിളയിൽ എന്നിവർ കൺവെൻഷന് നേതൃത്വം നൽകി.
ചീഫ് കോഓഡിനേറ്റർ സിബിൻ സലീം പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. സൗത്ത് സോൺ ചാപ്റ്റർ സെക്രട്ടറി മണിക്കുട്ടൻ കോട്ടയം സ്വാഗതവും ജോയന്റ് സെക്രട്ടറി നവാസ് കുണ്ടറ നന്ദിയും പറഞ്ഞു. തെക്കൻ കേരളത്തിലെ തണലിന്റെ പ്രവർത്തനത്തിന് ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു. മണിക്കുട്ടൻ കോട്ടയം : +97338899576. ഷിബു പത്തനംതിട്ട: +97334338436. സിബിൻ സലിം: +97333401786. സുഭാഷ് തോമസ്: +97333780699
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

