തണൽ ഭവന പദ്ധതിയിലെ അഞ്ച് വീടുകൾക്ക് തറക്കല്ലിട്ടു
text_fieldsമനാമ: പ്രളയനാന്തരം എറണാകുളം ജില്ലയിലെ ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിൽ ഹൈബി ഈഡൻ എം.എൽ.എ നടപ്പിലാക്കുന്ന ചേരാം ചേരാനെല്ലൂരിനൊപ്പം കാമ്പയിെൻറ ഭാഗമായുള്ള തണൽ ഭവന പദ്ധതിയിലെ അഞ്ച് വീടുകളുടെ ശിലാസ്ഥാപനം വി.കെ.എൽ ഗ്രൂപ്പ് ചെയർമാൻ ഡോ.വർഗീസ് കുര്യൻ നിർവ്വഹിച്ചു.
ഇതോടെ തണൽ ഭവന പദ്ധതിയിൽ 24 വീടുകൾക്ക് തറക്കല്ലിട്ടു .
ബഹ്‌റൈൻ ആസ്ഥാനമായുള്ള വി.കെ.എൽ ഗ്രൂപ്പാണ് അഞ്ച് വീടുകളുടെയും സ്പോൺസർ. ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് 15 ാം വാർഡിൽ മാട്ടുമ്മൽ റോഡിൽ നെൽകുന്നശ്ശേരി ജോസഫിെൻറ വീടിന് തറക്കല്ലിട്ടാണ് പദ്ധതി ആരംഭിച്ചത്. ഹൈബി ഈഡൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആർ ആൻറണി ,ചേരാനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സോണി ചീക്കു ,വൈസ് പ്രസിഡന്റ് സികെ രാജു, വാർഡ് അംഗം കെ.ടി. സംഗീത തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
