തണൽ-മാഹി ചാപ്റ്റർ യോഗം സംഘടിപ്പിച്ചു
text_fieldsതണൽ-മാഹി ചാപ്റ്റർ യോഗം
മനാമ: തണൽ-ബഹ്റൈൻ ചാപ്റ്ററിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ യൂനിറ്റുകളിൽ ഒന്നായ തണൽ -മാഹി ചാപ്റ്റർ വാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തി.
മനാമ ശ്രീനിവാസ് പാർട്ടി ഹാളിൽ ചേർന്ന യോഗത്തിൽ യൂനിറ്റ് പ്രസിഡന്റ് സഫർ റഷീദ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ചീഫ് കോഓഡിനേറ്റർ മുജീബ് മാഹി സ്വാഗതം പറഞ്ഞു. യൂനിറ്റ് സെക്രട്ടറി ശബാബ് കാത്താണ്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മയ്യഴിയിലും സമീപ പ്രദേശങ്ങളിലും തണൽ-മാഹി ഘടകം നടത്തുന്ന സേവനങ്ങൾ ഷബീർ മാഹി വിശദീകരിച്ചു. ചിട്ടയായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന മാഹി ചാപ്റ്ററിനെ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് റഷീദ് മാഹി, ജനറൽ സെക്രട്ടറി എം.പി. വിനീഷ് എന്നിവർ അഭിനന്ദിച്ചു.
ചർച്ചയിൽ ഹസീബ് അബ്ദുറഹ്മാൻ, റംഷാദ് മാഹി, റഹീസ്, പി.വി. അഫ്താബ്, ടി.പി. റെനീഷ്, ഫൈസൽ പാട്ടാണ്ടി എന്നിവർ പങ്കെടുത്തു.മയ്യഴിയിലെ ഡയാലിസിസ് സെന്ററിലേക്ക് ഒരു മെഷീൻ നൽകുന്നതിന്റെ ഭാഗമായി ഫുആദ് കെ.പി ജനറൽ കൺവീനറും വി. ലക്ഷ്മണൻ, വി.പി. ഷംസുദ്ദീൻ, കെ.എൻ. സാദിഖ് എന്നിവരെ ജോ. കൺവീനറുമായി സബ് കമ്മിറ്റി രൂപവത്കരിച്ചു. കെ. ഫിറോസ് നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

