തണൽ-മാഹി ചാപ്റ്റർ ഭാരവാഹികൾ
text_fieldsമനാമ: തണൽ-മാഹി ചാപ്റ്ററിന്റെ വാർഷിക പൊതുയോഗം ഗുദൈബിയ കപ്പാലം റസ്റ്റോറെന്റിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് സഫർ റഷീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഷീദ് മാഹി, യു.കെ ബാലൻ, മുജീബ് മാഹി, ഷെബീർ മാഹി എന്നിവർ തണലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.
വാർഷിക റിപ്പോർട്ടിൽ മാഹി യൂണിറ്റിന്റെ 2022ലെ പ്രവർത്തനങ്ങളെക്കുറിച്ച് ജനറൽ സെക്രട്ടറി വിവരിച്ചു. റംഷാദ് മാഹി, വി.പി ഷംസുദീൻ, പി.പി സമീർ, ഫിറോസ് മാഹി, നിസാർ മാഹി, താലിബ് ജാഫർ എന്നിവർ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി യു.കെ ബാലൻ (രക്ഷാധികാരി), സഫർ റഷീദ് (പ്രസിഡന്റ്), ശബാബ് കാത്താണ്ടി (ജനറൽ സെക്രട്ടറി) പി.വി റയീസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ജനറൽ ബോഡിയിൽ പങ്കെടുത്ത എല്ലാവരെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു. ജനറൽ സെക്രട്ടറി ശബാബ് കാത്താണ്ടി സ്വാഗതം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

