തണൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsതണൽ ബഹ്‌റൈൻ രക്തദാന ക്യാമ്പ്
മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തണൽ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോമ്പ്ലെക്സുമായി സഹകരിച്ചു നടത്തിയ ക്യാമ്പ് സൽമാനിയ ബ്ലഡ് ബാങ്ക് ഇൻ ചാർജ്ജ് ഹൗറ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.
മുജീബ് മാഹി, ഷെബീർ മാഹി, ജലീൽ പി.കെ. തിക്കോടി, ഹരീന്ദ്രൻ, റംഷാദ് അബ്ദുൽ ഖാദർ, താലിബ് ജാഫർ എന്നിവർ നേതൃത്വം നൽകിയ ക്യാമ്പിന് ചീഫ് കോർഡിനേറ്റർ റഷീദ് മാഹി സ്വാഗതം പറഞ്ഞു. തണൽ നടത്തിവരുന്ന എല്ലാ വിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സഹകരിക്കാൻ ഏറെ സന്തോഷമുണ്ടെന്ന് മുഖ്യാതിഥി ആയി പങ്കെടുത്ത ഒ. ഐ. സി. സി. ഗ്ലോബൽ സെക്രട്ടറി ബിനു കുന്നന്താനം ഉറപ്പ് നൽകി. സയ്യിദ് ഹനീഫ്, ഓ.കെ. കാസ്സിം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രഷറർ യു.കെ. ബാലൻ നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

