തണൽ രക്തദാന ക്യാമ്പ്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
text_fieldsരക്തദാന ക്യാമ്പിന്റെ ഒരുക്കങ്ങൾക്കായി തണൽ ഭാരവാഹികൾ മനാമ കെ സിറ്റി ഹാളിൽ ചേർന്ന യോഗത്തിൽനിന്ന്
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റaലുമായി സഹകരിച്ചുകൊണ്ട് തണൽ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. മനാമ കെ സിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ച യോഗത്തിൽ ചീഫ് കോഓഡിനേറ്റർ റഷീദ് മാഹി, സീനിയർ വൈസ് പ്രസിഡന്റ് ഇബ്രാഹിം ഹസൻ പുറക്കാട്ടിരി, ഷബീർ മാഹി എന്നിവർ ക്യാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.കെ.ടി. ഹരീന്ദ്രൻ, വി.പി. ഷംസുദ്ദീൻ, സുബൈർ അത്തോളി, ഷിബു പത്തനംതിട്ട, മണിക്കുട്ടൻ, നവാസ് കുണ്ടറ, റിയാസ് ആയഞ്ചേരി, അബ്ദുൽ ജലീൽ, അനിൽ കുമാർ, ഫൈസൽ പാട്ടാണ്ടിയിൽ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ശ്രീജിത്ത് കണ്ണൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

